ഇങ്ങനെ ചെയ്യാന്‍ മമ്മൂട്ടിക്ക് മാത്രമേ കഴിയൂ, അത് എതിരാളികള്‍ പോലും സമ്മതിക്കും!

മമ്മൂട്ടി, രഞ്ജിത്, പാലേരി മാണിക്യം, Mammootty, Renjith, Paleri Manikyam
Last Modified വെള്ളി, 22 ഫെബ്രുവരി 2019 (13:25 IST)
മഹാനടനാണ് മമ്മൂട്ടി. അതുകഴിഞ്ഞേ അദ്ദേഹത്തിന്‍റെ താരമൂല്യവും മറ്റും വിലയിരുത്തപ്പെടുകയുള്ളൂ. ഇന്ത്യന്‍ സിനിമയിലെ ഏത് ഭാഷയില്‍ നിന്നുള്ള അഭിനേതാക്കളോട് താരതമ്യപ്പെടുത്തിയാലും മമ്മൂട്ടി ഒരുപടി മുന്നില്‍ നില്‍ക്കും. അത് അദ്ദേഹം ഒരു കഥാപാത്രത്തിനായി നല്‍കുന്ന ആത്മസമര്‍പ്പണത്തിന്‍റെ മൂല്യമാണ്. ഏത് മോശം സിനിമയിലും, അതില്‍ മമ്മൂട്ടിയുണ്ടെങ്കില്‍ അദ്ദേഹം അവതരിപ്പിക്കുന്ന കഥാപാത്രം എല്ലാ അര്‍ത്ഥത്തിലും പൊന്നിന്‍ കാന്തിയോടെ തിളങ്ങും. ഒരു ഉഗ്രന്‍ തിരക്കഥയിലാണ് അദ്ദേഹം ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നതെങ്കില്‍, ആ സിനിമ എക്കാലത്തെയും മികച്ച സിനിമയായി മാറുകയും ചെയ്യും.

രഞ്ജിത് സംവിധാനം ചെയ്ത ‘പാലേരിമാണിക്യം ഒരു പാതിരാക്കൊലപാതകത്തിന്‍റെ കഥ’ എന്ന ചിത്രത്തില്‍ ഒന്നല്ല, മൂന്ന് കഥാപാത്രങ്ങളെയാണ് മമ്മൂട്ടി അവതരിപ്പിച്ചത്. ആദ്യം രഞ്ജിത് പുതുമുഖങ്ങളെ കേന്ദ്രമാക്കിയാണ് ആ സിനിമ ആലോചിച്ചത്. എന്നാല്‍ മമ്മൂട്ടി ആ സിനിമയുടെ ഭാഗമായതോടെ അതിന്‍റെ പകിട്ട് പതിന്‍‌മടങ്ങ് വര്‍ദ്ധിച്ചു.

പാലേരിമാണിക്യത്തില്‍ നായകനും വില്ലനും മമ്മൂട്ടിയാണ്. വില്ലന്‍ എന്നുപറഞ്ഞാല്‍, കൊടും വില്ലന്‍. അക്ഷരാര്‍ത്ഥത്തില്‍ വില്ലന്‍ നായകനെ മലര്‍ത്തിയടിച്ച് മുന്നേറിയ സിനിമയായി മാറി അത്. ഹരിദാസ്, ഖാലിദ് മുഹമ്മദ്, അഹമ്മദ് ഹാജി എന്നിവയായിരുന്നു പാലേരി മാണിക്യത്തില്‍ മമ്മൂട്ടി അവതരിപ്പിച്ച കഥാപാത്രങ്ങള്‍. അഹമ്മദ് ഹാജി എന്ന കഥാപാത്രത്തിന് മുന്നില്‍ മറ്റുള്ളവരെല്ലാം മുട്ടുകുത്തി. നായകന്മാരേക്കാള്‍ മുന്‍പന്തിയിലായിരുന്നു അഹമ്മദ് ഹാജിയെന്ന വില്ലന്‍.

ആഗ്രഹിച്ചതെല്ലാം കയ്യടക്കുന്ന പ്രമാണിയായ അഹമ്മദ് ഹാജി ആ വര്‍ഷത്തില്‍ മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് മമ്മൂട്ടിക്ക് നേടിക്കൊടുത്തു. ഒരു സിനിമയില്‍ വ്യത്യസ്ത ഭാവപ്രകടനത്തിന് സാധ്യതയുള്ള മൂന്ന് കഥാപാത്രങ്ങളെ തികച്ചും വ്യത്യസ്തമായ രീതിയില്‍ അവതരിപ്പിക്കാന്‍ മമ്മൂട്ടിക്ക് മാത്രമേ കഴിയൂ എന്ന് എതിരാളികള്‍ പോലും സമ്മതിച്ചുകൊടുത്ത സിനിമയായിരുന്നു പാലേരിമാണിക്യം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :