ഡെറികിന്റെ അതിശയിപ്പിക്കുന്ന യാത്ര, അബ്രഹാമിന്റെ പടയോട്ടം പുതിയ റെക്കോർഡിലേക്ക്!

കാലിടറാതെ ഡെറിക്

അപർണ| Last Modified തിങ്കള്‍, 23 ജൂലൈ 2018 (12:02 IST)
2018 ശരിക്കും മമ്മൂട്ടിയെന്ന മെഗാസ്റ്റാറിന്റേയും മമ്മൂട്ടിയെന്ന മഹാനടന്റേയും വർഷമാണ്. ഷാജി പാടൂർ സംവിധാനം ചെയ്ത ‘അബ്രഹാമിന്റെ സന്തതികൾ’ മമ്മൂട്ടിയെന്ന മെഗാസ്റ്റാറിന്റെ കരിയറിലെ ഏറ്റവും വലിയ വിജയമായി മാറുകയാണ്. അതേസമയം, റാമിന്റെ ‘പേരൻപ്’ മമ്മൂട്ടിയെന്ന മഹാനടന്റെ അവസാനിക്കാത്ത അഭിനയത്തിന്റെ മറ്റൊരു അത്ഭുതമാകുമെന്ന് ഉറപ്പിക്കാം.

രക്തബന്ധത്തിന്റെ കഥ പറയുന്ന തേരോട്ടം തുടരുകയാണ്. ഷാജി പാടൂരിന്റെ ആദ്യ സംവിധാന സംരംഭത്തെ ഇരുകയ്യും നീട്ടിയാണ് പ്രേക്ഷകർ സ്വീകരിച്ചത്. ജൂണ്‍ പതിനാറിന് തിയറ്ററുകളിലേക്ക് എത്തിയ ചിത്രം കേരളത്തില്‍ മാത്രമല്ല ഗള്‍ഫ് മേഖലകളിലും ഗംഭീര പ്രകടനം തന്നെയായിരുന്നു കാഴ്ച വെച്ചിരുന്നത്.

തുടക്കം തന്നെ കളക്ഷനില്‍ ഒരുപാട് ഉയരത്തിലേക്ക് എത്തിയ ചിത്രം ഇപ്പോള്‍ റെക്കോര്‍ഡുകള്‍ സൃഷ്ടിച്ച് കൊണ്ടിരിക്കുകയാണ്. റിലീസിനെത്തി 38 ദിവസം പൂർത്തിയായിരിക്കെ യുഎഇ/ജിസിസി സെന്ററുകളില്‍ ഒരു മാസം പിന്നിട്ടിരിക്കുകയാണ്. ഇവിടെ അറുപതോളം തിയറ്ററുകളിലായിരുന്നു പ്രദര്‍ശനത്തിനെത്തിയത്.

ആദ്യ മൂന്ന് ദിവസം കൊണ്ട് കേരള ബോക്‌സോഫീസില്‍ പത്ത് കോടി ക്ലബ്ബിലെത്തിയ അബ്രഹാമിന്റെ സന്തതികള്‍ ഒരു മാസം കൊണ്ട് യുഎഇ/ജിസിസി യില്‍ നിന്നും 10 കോടി മറികടന്നിരിക്കുകയാണ്. അതേ സമയം 11.05 കോടി നേടിയ ഗ്രേറ്റ് ഫാദറാണ് ഇവിടങ്ങളില്‍ ഏറ്റവുമധികം കളക്ഷന്‍ നേടിയ മറ്റൊരു മമ്മൂട്ടി ചിത്രം.

അബ്രഹാമിന്റെ സന്തതികള്‍ അമ്പത് കോടി ക്ലബ്ബിലെത്തിയ വിവരം അണിയറ പ്രവര്‍ത്തകര്‍ തന്നെ പുറത്ത് വിട്ടിരുന്നു. നിലവില്‍ അറുപത് കോടിയോളം രൂപ ചിത്രം നേടിയെന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ സൂചിപ്പിക്കുന്നത്.

പ്രണവ് മോഹന്‍ലാലിന്റെ ആദിയായിരുന്നു ഈ വര്‍ഷത്തെ ആദ്യ ബ്ലോക്ബസ്റ്റര്‍ ചിത്രം. ആദിയുടെ എല്ലാ റെക്കോര്‍ഡുകളും അബ്രഹാമിന്റെ സന്തതികള്‍ മറികടന്നിരിക്കുകയാണ്. കൊച്ചി മള്‍ട്ടിപ്ലെക്‌സില്‍ 9 ദിവസം കൊണ്ട് 54.74 ലക്ഷമായിരുന്നു ആദി നേടിയത്. എന്നാല്‍ ഇതേ ദിവസം കൊണ്ട് 55.56 ലക്ഷം നേടി ചിത്രം മുന്നേറ്റം തുടരുകയാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :