അപർണ|
Last Modified തിങ്കള്‍, 26 നവംബര്‍ 2018 (11:05 IST)
ഇന്ത്യയുടെ നാൽപ്പത്തിയൊമ്പതാം അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ ഇന്ത്യന്‍ പനോരമ വിഭാഗത്തില്‍ മമ്മൂട്ടിയുടെ പേരൻപ് പ്രദർശിപ്പിച്ചു. ദേശീയ അവാർഡ് ജേതാവായ റാമും അഭിനയത്തിന്റെ കുലപതി മമ്മൂട്ടിയും ചേർന്നപ്പോൾ പ്രേക്ഷകർക്കുണ്ടായിരുന്ന പ്രതീക്ഷകൾ അമിതമായിരുന്നില്ല എന്ന് ഇന്നലത്തെ പ്രദർശനത്തോടെ വ്യക്തമാകുകയാണ്.
പ്രതീക്ഷകളുണർത്തിയതുപോലെ തന്നെ ചിത്രത്തിന് വൻ സ്വീകരണം തന്നെയായിരുന്നു ലഭിച്ചത്. പ്രദർശനം കഴിഞ്ഞപ്പോൾ കൂട്ടത്തിലുണ്ടായിരുന്ന ആരോ ഒരാൾ പറഞ്ഞു ‘
മമ്മൂക്ക മലയാളിയാണ്’. എന്നാൽ ഇതിനെ തിരുത്തിയത് ഒരു തമിഴനായ, തമിഴ് ജനതയ്ക്ക് അഭിമാനിക്കാവുന്ന സംവിധായകനായ റാം തന്നെയാണ്. റാമിന്റെ മറുപടി ഇങ്ങനെയായിരുന്നു ‘മമ്മൂട്ടി ഇന്ത്യൻ സിനിമയുടെ മുഖമാണ്’.
അതെ, ഇന്ത്യൻ സിനിമയുടെ മുഖമായി മാറിയിരിക്കുകയാണ് മമ്മൂട്ടി. അമുദവന്‍ എന്ന ടാക്‌സി ഡ്രൈവറായാണ് അദ്ദേഹം ഈ ചിത്രത്തിലെത്തുന്നത്. ഈ ചിത്രത്തിലൂടെ ഇത്തവണത്തെ ദേശീയ അവാര്‍ഡ് മമ്മൂട്ടി സ്വന്തമാക്കുമെന്ന് പലരും പറഞ്ഞിരുന്നു. പ്രദർശന ശേഷവും ഇതുതന്നെയാണ് പറയാനുള്ളത്. അട്ടിമറികൾ ഒന്നും നടന്നില്ലെങ്കിൽ ഇത്തവണത്തെ മികച്ച നടനുള്ള അവാർഡ് മമ്മൂട്ടിക്ക് സ്വന്തം.
സിനിമ കണ്ടവരുടെ ഒക്കെ ഉള്ളിൽ ഒരു വിങ്ങലായി നോവായി അമുദവൻ ഉണ്ട്. അച്ഛനും മകളും തമ്മിലുള്ള സ്നേഹബന്ധത്തിന്റെ കഥ പറയുന്ന ചിത്രമാണ് പേരൻപ്.