ചിലതെല്ലാം പഠിപ്പിക്കാനും ഓര്‍മിപ്പിക്കാനും സഖാവ് അലക്സ് വരുന്നു!

സഖാവ് അലക്സിന് പരോള്‍ കിട്ടാന്‍ ഇനി വെറും ആറ് ദിവസം!

അപര്‍ണ| Last Modified ഞായര്‍, 25 മാര്‍ച്ച് 2018 (14:28 IST)
ഈ വര്‍ഷം മമ്മൂട്ടി നായകനായി അഭിനയിച്ച സ്ട്രീറ്റ് ലൈറ്റ്‌സ് പ്രതീക്ഷിച്ച വിജയം കൈവരിക്കാതെ പോയി. മലയാള സിനിമയില്‍ അടുത്തിടെയായി കുടുംബ ചിത്രങ്ങള്‍ ഇറങ്ങാറില്ല. കുടുംബങ്ങള്‍ക്ക് ഒരുപോലെ കാണാന്‍ കഴിയുന്ന സിനിമകളുണ്ടെങ്കിലും കുടുംബത്തിന്റെ കഥ പറയുന്ന ചിത്രങ്ങള്‍ കുറയുകയാണ്. ഇത് മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ വാക്കുകളാണ്.

എന്നാല്‍ ഇപ്പോഴിതാ, നൂറ് ശതമാനം വിജയം ഉറപ്പ് നല്‍കി ഒരു വരുന്നുണ്ട്. ശരത് സന്ദിത് സംവിധാനം ചെയ്ത മമ്മൂട്ടി നായകനാവുന്ന പരോള്‍ ഒരേസമയം, ആരാധകര്‍ക്കും സിനിമാ പ്രേമികള്‍ക്കും ആസ്വസിക്കാന്‍ കഴിയുന്ന ചിത്രമെന്ന് സംവിധായകന്‍ പറയുന്നു. കാരണം, ഇത് ഒരു സാമൂഹിക കുടുംബചിത്രമാണ്. ഒരു കുടുംബത്തിന്റെ കഥ പറയുന്ന ചിത്രമാണ്.

സ്നേഹബന്ധങ്ങള്‍ക്ക് വേണ്ടി ജയിലഴിക്കുള്ളിലാകുന്ന, സ്വന്തം ജീവിതം വിധിക്ക് വിട്ട് കൊടുത്ത സഖാവ് അലക്സ് മാര്‍ച്ച് 31ന് പരോളിനിറങ്ങുകയാണ്. ചിത്രത്തിന്റെ തിരക്കഥാക്രത്തിന്റെ തന്നെ വാക്കുകള്‍ കടമെടുക്കുകയാണെങ്കില്‍ ‘പരോള്‍ ഒരു തേനാണ്, കുടുംബപ്രേക്ഷകര്‍ തേനീച്ചയെ പോലെ സിനിമ കാണാന്‍ പറന്നു വരും‘.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :