നയൻതാര വിവാഹിതയാകുന്നു; വരന്റെ പേര് വെളിപ്പെടുത്തി ലേഡി സൂപ്പര്‍സ്‌റ്റാര്‍ രംഗത്ത്

പോതു ചടങ്ങിൽ വിഗ്നേഷിനെ പ്രതിശ്രുത വരൻ എന്ന് വിശേഷിപ്പിച്ച് താരം

Sumeesh| Last Modified ശനി, 24 മാര്‍ച്ച് 2018 (18:48 IST)
കർണാടക: അടുത്തിടെ ഗോസ്സിപ്പു കോളങ്ങളിൽ നിറഞ്ഞു നിന്നിരുന്ന ഒരു വാർത്തയാണ് തെന്നിന്ത്യൻ താരസുന്ദരി നയൻതാരയുടെ വിവാഹം. രഹസ്യമായി വിവാഹം കഴിച്ചെന്നും ഇല്ലെന്നുമുള്ള വാർത്തകളെല്ലാം പരന്നിരുന്നു.

എന്നാൽ അഭ്യൂഹങ്ങൾക്ക് വിരാമമിട്ടുകൊണ്ട് നയൻതാര തന്നെ വിവാഹത്തെക്കുറിച്ചുള്ള സൂചനകൾ പുറത്തു വിട്ടിരിക്കുകയാണ്.

‘ദ ഹിന്ദു’ ദിനപത്രം സംഘടിപ്പിച്ച വേള്‍ഡ് ഓഫ് വുമണ്‍ 2018 എന്ന ചടങ്ങില്‍ നടത്തിയ പ്രസംഗത്തിലാണ് നയൻസ് തന്റെ വിവാഹത്തെക്കുറിച്ചുള്ള സൂചനകൾ നൽകുന്നത്. പ്രസംഗത്തിൽ വിഗ്നേഷ് എന്ന് പേരെടുത്ത് പറയാതെ പ്രതിശ്രുത വരൻ എന്നാണ് പറഞ്ഞിരിക്കുന്നത്. 'എനിക്ക് പിന്തുണ നല്‍കിയതിന് എന്റെ അമ്മയോടും അച്ഛനോടും സഹോദരനോടും പ്രതിശ്രുത വരനോടും നന്ദി പറയുന്നു' എന്നായിരുന്നു നയൻതാരയുടെ വാക്കുകൾ.

ആരാധകർക്കിടയിൽ നയൻതാരയും സംവിധായകൻ വിഗ്നേഷും തമ്മിലുള്ള പ്രണയം ഒരു രഹസ്യമല്ല. എപ്പോൾ വേണമെങ്കിലും ഇവരുടെ വിവാഹം പ്രതീക്ഷിച്ചിരുന്നു തമിഴ് സിനിമാ ലോകം. ഇരുവരും ചേർന്ന് നടത്തിയ യാത്രകളുടെ ചിത്രങ്ങളെല്ലാം സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിരുന്നു.

വിഗ്നേഷിനെ പ്രതിശ്രുതവരൻ എന്ന് വിളിച്ച സാഹചര്യത്തിൽ വിവാഹം ഉടൻ ഉണ്ടാകുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :