യേശുദാസിന്‍റെ ബയോപിക് വരുന്നു? മമ്മൂട്ടിയുടെ പുതിയ നീക്കം ? !

കെ ആര്‍ അനൂപ്| Last Updated: തിങ്കള്‍, 28 ഡിസം‌ബര്‍ 2020 (19:10 IST)
കഴിഞ്ഞ ദിവസം മുതൽ സോഷ്യൽ മീഡിയയിൽ തരംഗമായി മാറുകയാണ് മമ്മൂട്ടിയുടെ പുത്തൻ ലുക്ക്. കൊച്ചി മേയർ അനിൽകുമാർ പങ്കുവെച്ച ചിത്രം ആരാധകരുടെ ശ്രദ്ധ നേടുകയാണ്. വെള്ള കുർത്തയും മുണ്ടും ധരിച്ച നിൽക്കുന്ന മമ്മൂട്ടിയുടെ പുത്തൻ രൂപത്തെ കുറിച്ച് നിരവധി കമൻറുകളാണ് ചിത്രത്തിനു താഴെ വരുന്നത്. ഗാനഗന്ധർവ്വൻ യേശുദാസുമായി രൂപസാദൃശ്യം ഉണ്ടെന്നാണ് ആരാധകരുടെ കണ്ടെത്തൽ. ചിത്രം കണ്ട് ആരാധകരിൽ ചിലർ ചോദിക്കുന്നത് മമ്മൂട്ടിയുടെ അടുത്തത് യേശുദാസിന്റെ ബയോപിക് ആണോ എന്നാണ്. പിഷാരടിയുടെ ഗാനഗന്ധർവ്വൻ എന്ന ചിത്രത്തിൽ മമ്മൂട്ടിക്ക് ഈ ലുക്ക് കൊടുക്കാമായിരുന്നു എന്നും ആരാധകർ പറയുന്നു.

അതേസമയം മമ്മൂട്ടിയുടെ അടുത്ത ചിത്രത്തിനായി കാത്തിരിക്കുകയാണ് ഓരോ ആരാധകരും. എറണാകുളത്തെ പുതിയ വീട്ടിലേക്ക് താമസം മാറ്റിയപ്പോഴാണ് ലോക്ക് ഡൗൺ ആരംഭിച്ചത്. അന്നുമുതൽ വീട്ടിൽ തന്നെയായിരുന്നു മെഗാസ്റ്റാർ. അടുത്തിടെ ഒരു പരസ്യ ചിത്രത്തിൽ മാത്രം ആയിരുന്നു അദ്ദേഹം അഭിനയിച്ചത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :