കെ ആര് അനൂപ്|
Last Modified തിങ്കള്‍, 19 ജൂലൈ 2021 (10:54 IST)
മമ്മൂട്ടിയുടേതായി പുറത്തു വരുന്ന ഓരോ ചിത്രങ്ങളും ആരാധകര്‍ നിമിഷനേരം കൊണ്ട് തന്നെ വൈറലാകും. ദി പ്രീസ്റ്റ്, വണ്‍ തുടങ്ങിയ സിനിമകളുടെ പ്രമോഷന് വേണ്ടി നടത്തിയ പത്രസമ്മേളനങ്ങളിലെ മമ്മൂട്ടി ലുക്ക് ഏറെ ശ്രദ്ധ നേടിയിരുന്നു. മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസ് പൂജയ്ക്കും മുടി നീട്ടി വളര്‍ത്തി സ്റ്റൈലിഷ് ലുക്കില്‍ മമ്മൂട്ടി എത്തിയിരുന്നു. ഇപ്പോളിതാ നടനും ഫോട്ടോഗ്രാഫറുമായ ഷാനി ഷാകിയോടൊപ്പമുള്ള മെഗാസ്റ്റാറിന്റെ ഫോട്ടോ ഷൂട്ട് ആണ് വൈറലാകുന്നത്.
രാജാവിനൊപ്പം ഒരു ഷൂട്ട് നടത്തി. ചിത്രങ്ങള്‍ റെഡിയായി കൊണ്ടിരിക്കുകയാണ് എന്നാണ് ഷാനി ഷാകി പറഞ്ഞത്. അച്ഛാദിന്‍, ബിടെക് തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനാണ് ഷാനി.മദര്‍ ഇന്ത്യ എന്ന പേരിലൊരു ചിത്രം സംവിധാനം ചെയ്യുന്നുമുണ്ട് അദ്ദേഹം.
അതേസമയം മെഗാസ്റ്റാറിന് മുമ്പില്‍ നിരവധി ചിത്രങ്ങളാണ്.ഭീഷ്മപര്‍വ്വം, പുഴു, സിബിഐ 5 അണിയറയില്‍ ഒരുങ്ങുകയാണ്.ഭീഷ്മപര്‍വ്വം ഇനിയും ഷൂട്ടിംഗ് പൂര്‍ത്തിയായിട്ടില്ല. മമ്മൂട്ടിക്ക് പത്ത് ദിവസത്തെ ഷൂട്ടിംഗ് കൂടി ബാക്കി ഉണ്ടെന്നാണ് കേള്‍ക്കുന്നത്.
സെപ്റ്റംബര്‍ 7ന് മമ്മൂട്ടിയുടെ എഴുപതാം പിറന്നാള്‍ ആഘോഷിക്കാന്‍ ഒരുങ്ങുകയാണ്
സിനിമ ലോകം.