വെറും മൂന്ന് ദിവസം, 10 കോടി! കുതിച്ചുയർന്ന് മാസ്റ്റർപീസ്

ബോക്സോഫീസിന്റെ കാര്യത്തിൽ തീരുമാനമായി!

aparna| Last Modified ഞായര്‍, 24 ഡിസം‌ബര്‍ 2017 (13:48 IST)
ഡിസംബർ 21നാണ് കേരളത്തിൽ എഡ്ഡി കൊടുങ്കാറ്റ് ആഞ്ഞടിച്ച് തുടങ്ങിയത്. റിലീസ് ചെയ്ത ആദ്യ മൂന്ന് ദിവസങ്ങൾക്കുള്ളിൽ ചിത്രം നേടിയത് 10 കോടിയെന്ന് ഔദ്യോഗിക റിപ്പോർട്ട്. മമ്മൂട്ടി തന്നെയാണ് ഇക്കാര്യം തന്റെ ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചത്. കളക്ഷൻ റിപ്പോർട്ടിന്റെ വിവരങ്ങൾ ഒന്നും അറിയാതിരുന്ന പ്രേക്ഷകർക്ക് ഇതൊരു ആവേശമായി മാറിയിരിക്കുകയാണ്.

ആദ്യദിനം ചിത്രം 5.11 കോടി സ്വന്തമാക്കിയതായി റിപ്പോർട്ട് വന്നിരുന്നു. തിയേറ്ററുകളുടെ എണ്ണത്തിലും ഫാൻസ് ഷോകളുടെ എണ്ണത്തിലും മാസ്റ്റർപീസ് റെക്കോർഡ് സൃഷ്ടിച്ചിരുന്നു. 70 ശതമാനം ഒക്യുപൻസിയിൽ കേരളം മുഴുവൻ താണ്ഡവമാടിയ മാസ്റ്റർപീസ് ആദ്യദിനം സ്വന്തമാക്കിയത് 5.11 കോടിയാണ്.

അന്യഭാഷാ ചിത്രങ്ങളെക്കൂടി കണക്കിലെടുക്കുകയാണെങ്കില്‍ ആദ്യദിന കളക്ഷന്റെ കാര്യത്തിൽ ബാഹുബലി തന്നെ ആണ് ഇപ്പോള്‍ മുന്നില്‍. ബാഹുബലി 6.27 കോടി നേടിയ ബാഹുബലിയേയും 6.10 കോടി നേടിയ മെർസലിനേയും പൊട്ടിക്കാൻ മാസ്റ്റർപീസിനു കഴിഞ്ഞിട്ടില്ലെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

ഒരു മലയാളചിത്രം നേടിയ ഏറ്റവും ഉയര്‍ന്ന കലക്ഷനെന്ന റെക്കോര്‍ഡ് പക്ഷേ ഇപ്പോഴും പുലിമുരുകന്‍റെ പേരിലാണ്. ഇത് പൊട്ടിക്കാൻ മാസ്റ്റർപീസിനു കഴിയുമോ എന്നും ആരാധകർ ഉറ്റു നോക്കുന്നുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :