aparna|
Last Modified ഞായര്‍, 24 ഡിസംബര്‍ 2017 (11:11 IST)
പാക് പോലീസിന്റെ വെബ്‌സൈറ്റ് ഹാക്ക് ചെയ്ത് മലയാളി ഹാക്കിങ് കൂട്ടായ്മയായ 'മല്ലു സൈബര്‍ സോള്‍ജിയേഴ്‌സ്'. പാക് പൊലീസിന്റെ ക്രിമിനൽ ലിസ്റ്റിലെ കുറ്റവാളികൾക്ക് പകരം മലയാളത്തിലെ താരങ്ങളെ നിറച്ച് ഹാക്കർമാർ.
കഴിഞ്ഞ ഓഗസ്റ്റ് 14 ന് നിരവധി പാക് സൈറ്റുകള്‍ ഹാക്ക് ചെയ്ത കൂട്ടത്തിലാണ് കറാച്ചി പോലീസിന്റെ വെബ്‌സൈറ്റും ഹാക്ക് ചെയ്തത്. എന്നാല്‍, വെബ്‌സൈറ്റ് ഹാക്ക് ചെയ്യപ്പെട്ട വിവരം അഞ്ച് മാസം കഴിഞ്ഞ് അവിടുത്തെ പ്രമുഖ മാധ്യമമായ 'ഡോണ്‍' റിപ്പോര്‍ട്ട് ചെയ്തപ്പോഴാണ് പാക് പൊലീസ് അറിയുന്നത് തന്നെ.
മലയാള സിനിമയിലെ വിവിധ കലാപാത്രങ്ങളെയാണ് ഹാക്കർമാർ കുറ്റവാളികള്‍ക്ക് പകരം നിറച്ചുവെച്ചത്. സിഐഡി മൂസയിലെ സലീംകുമാര്‍, നന്ദനത്തിലെ ജഗതി, ത്രീ കിങ്‌സിലെ സുരാജ് വെഞ്ഞാറമൂട് എന്നിവരാണ് കറാച്ചി പോലീസ് ക്രിമിനല്‍ ലിസ്റ്റില്‍ ഇടം പിടിച്ചത്.