Last Modified ചൊവ്വ, 23 ഏപ്രില്‍ 2019 (10:13 IST)
മമ്മൂട്ടിയെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്ത
മധുരരാജ മിന്നുന്ന പ്രകടനമാണ് ഇപ്പോഴും നടത്തുന്നത്. പത്ത് ദിവസത്തിനുള്ളിൽ ചിത്രം 50 കോടി ക്ലബിൽ ഇടം നേടിയിരിക്കുകയാണ്. 58.7 കോടി രൂപയാണ് മധുരരാജ ഇതിനിടകം സ്വന്തമാക്കിയിരിക്കുന്നത്. ആദ്യ ദിനം തന്നെ
9.12 കോടി രൂപ നേടിയിരുന്നു.
കേരളത്തിന് പുറമെയുള്ള സെന്ററുകളില്‍ നിന്നും മികച്ച സ്വീകരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. 27 കോടി രൂപ മുതല്‍മുടക്കിലാണ് ചിത്രമൊരുക്കിയതെന്ന് നിര്‍മ്മാതാവായ നെല്‍സണ്‍ ഐപ്പ് വ്യക്തമാക്കിയിരുന്നു. മമ്മൂട്ടിയുടെ കരിയറിലെ എക്കാലത്തെയും മികച്ച സിനിമയെന്ന വിശേഷണവും ഈ ചിത്രത്തിന് സ്വന്തമാണ്. ഡ്യൂപ്പില്ലാതെയാണ് മമ്മൂട്ടി ആക്ഷന്‍ രംഗങ്ങള്‍ ചെയ്തത്. 67 ലും അദ്ദേഹത്തിന് എങ്ങനെ ഇങ്ങനെ ചെയ്യാനാവുന്നുവെന്നായിരുന്നു ആരാധകര്‍ ചോദിച്ചത്.
2010ല്‍ പ്രദര്‍ശനത്തിന് എത്തിയ പോക്കിരിരാജയുടെ രണ്ടാം ഭാഗമായിട്ടാണ് മധുരരാജ ഒരുക്കിയത്. ആദ്യ ഭാഗത്തിലെ നെടുമുടി വേണു, സലിംകുമാര്‍ തുടങ്ങിയവര്‍ മധുരരാജയിലുമുണ്ടായിരുന്നു. പുലിമുരുകനിലൂടെ മലയാളികളുടെ പ്രിയം പിടിച്ചുപറ്റിയ പീറ്റര്‍ ഹെയ്‍ൻ ആയിരുന്നു മധുരരാജയുടെ ആക്ഷൻ കൊറിയോഗ്രാഫി നിര്‍വഹിച്ചത്.