ബിലാൽ - പഴകും തോറും വീര്യം കൂടുന്ന വീഞ്ഞ്, ഇനിയും കാത്തിരിക്കാൻ വയ്യെന്ന് ബാല!

Last Updated: തിങ്കള്‍, 22 ഏപ്രില്‍ 2019 (12:40 IST)
അമൽ നീരദിന്റെ സംവിധാനത്തിൽ 2007 ൽ പുറത്തിറങ്ങിയ ചിത്രമാണ് ‘ബിഗ് ബി’. ചിത്രത്തിന് തിയേറ്ററുകളിൽ മികച്ച പ്രകടനം കാഴ്ച്ചവെക്കാൻ സാധിച്ചില്ലെങ്കിലും സിനിമയുടെ ടെലിവിഷൻ ഡിവിഡി റിലീസോടെ ചിത്രം ഏറെ ചർച്ച ചെയ്യപ്പെട്ടു. മലയാള സിനിമയിലെ ഏറ്റവും സ്റ്റൈലിഷ് ചിത്രം എന്ന പേരും ബിഗ് ബി സ്വന്തമാക്കി.

ചിത്രത്തിന്റെ രണ്ടാം ഭാഗമായിട്ടാണ് ‘‘ എത്തുന്നത്. 12 വർഷങ്ങൾക്ക് ശേഷം ബിലാൽ വരുമ്പോൾ ഏറെ പ്രതീക്ഷകളോടെയാണ് ആരാധകരുടടെ കാത്തിരിപ്പ്. 12 വർഷത്തിനു ശേഷം മേരിടീച്ചറുടെ മുത്ത മകനായ ബിലാൽ ജോൺ കുരിശിങ്കൽ വന്നിറങ്ങുന്ന കാഴ്ച് പ്രേക്ഷകരെ ആവേശഭരിതരാക്കുമെന്ന കാര്യത്തിൽ സംശയമില്ല.

ഇപ്പോഴിതാ ചിത്രത്തിനായുള്ള കാത്തിരിപ്പ് കഠിനമാണെന്ന് നടന്‍ പറയുന്നു. ‘ഈ പോസ്റ്റര്‍ ഷെയര്‍ ചെയ്യാതിരിക്കുവാന്‍ വയ്യ, സ്‌റ്റൈലിനും സ്‌നേഹത്തിനും പേരുകേട്ട ബിലാല്‍ വീണ്ടും സ്‌ക്രീനിലെത്തിക്കാണാന്‍ ഇനിയും കാത്തിരിക്കാന്‍ വയ്യ..’ എന്നൊരു കുറിപ്പും ബാല പോസ്റ്ററിനൊപ്പം പങ്കു വെയ്ക്കുന്നു. ബിലാല്‍ പഴയ ബിലാല്‍ തന്നെയാ, ബ്ലഡി സൂണ്‍ തുടങ്ങിയ ഹാഷ് ടാഗുകളോടെയാണ് പോസ്റ്റ്.

മലയാളത്തില്‍ നടന്‍ ബാലയ്ക്ക് ലഭിച്ച നല്ലൊരു കഥാപാത്രമായിരുന്നു ബിഗ് ബിയിലേത്. ബിലാലിന്റെ അനുജന്മാരില്‍ ഒരാളായ ജോണ്‍ കുരിശിങ്കല്‍ എന്ന മുരുകനായാണ് ബാല സ്‌ക്രീനിലെത്തിയത്.

നീളൻ മാസ്സ് ഡയലോഗുകളിൽ കയ്യടിച്ചവരെ കൊണ്ട് ഒറ്റ വരി കൊണ്ട് കയ്യടിപ്പിച്ചു സ്ലോ മോഷൻ കൊണ്ടും ഛായാഗ്രഹണം കൊണ്ടും അത്ഭുതപ്പെടുത്തിയ സിനിമയായിരുന്നു ബിഗ് ബി. സിനിമയ്ക്കകത്തുള്ളവരും പുറത്തുള്ളവരും ബിലാലിന്റെ രണ്ടാം വരവിനായി കാത്തിരിക്കുകയാണ്.

ബിലാല്‍ മലയാളത്തിന്‍റെ വികാരമാണ്. കേരളം പഴയ കേരളമല്ലെങ്കിലും ബിലാലിന് മാറ്റമൊന്നും വന്നിട്ടില്ല. ആ സ്റ്റൈലും ചങ്കുറപ്പും അങ്ങനെ തന്നെ. അമല്‍ നീരദ് ഇനി ബിലാലിന്‍റെ ജോലികളിലേക്ക് കടക്കുകയാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :