1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Mammootty's 'Kannur Squad' Kerala pre-sales show steady growth ahead of release

റിലീസിന് മുമ്പ് 'കണ്ണൂര്‍ സ്‌ക്വാഡ്' എത്ര നേടി ?

Mammootty
ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമായ 'കണ്ണൂര്‍ സ്‌ക്വാഡ്' റിലീസിന് ഇനി മണിക്കൂറുകള്‍ മാത്രം.കേരളത്തില്‍ നിന്നുള്ള പ്രീ-സെയില്‍സ് കണക്കുകള്‍ വാര്‍ത്തയാകുകയാണ്.സെപ്റ്റംബര്‍ 26 രാത്രി 8 മണി വരെയുളള വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.
 
419 ഷോകള്‍ക്ക് വേണ്ടി 9863 ഓളം ടിക്കറ്റുകള്‍ വിറ്റുപോയെന്നാണ് റിപ്പോര്‍ട്ടുകള്‍.15.57 ലക്ഷത്തിന്റെ ടിക്കറ്റ് ടിക്കറ്റുകള്‍ വിറ്റുപോയെന്നാണ് വിവരം. 
റിയലിസ്റ്റിക് ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്നതാണ് കണ്ണൂര്‍ സ്‌ക്വാഡ്. മമ്മൂട്ടി വീണ്ടും പോലീസ് യൂണിഫോമില്‍ എത്തുന്നു എന്നതാണ് പ്രത്യേകത. എഎസ്‌ഐ ജോര്‍ജ് മാര്‍ട്ടിന്‍ എന്നാണ് മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ പേര്. മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ മമ്മൂട്ടിയാണ് നിര്‍മ്മാണവും. മമ്മൂട്ടി കമ്പനി നിര്‍മ്മിക്കുന്ന നാലാമത്തെ ചിത്രമാണ് ഇത്.
 
നവാഗതര്‍ക്ക് എന്നും അവസരം കൊടുക്കുന്ന നടനാണ് മമ്മൂട്ടി. പുതുമുഖ സംവിധായകര്‍ക്ക് തന്നെ വച്ച് സിനിമ ചെയ്യാന്‍ അദ്ദേഹം അവസരം നല്‍കാറുണ്ട്. ഇനി വരാനിരിക്കുന്ന മെഗാസ്റ്റാര്‍ ചിത്രമായ 'കണ്ണൂര്‍ സ്‌ക്വാഡ്' സംവിധാനം ചെയ്തിരിക്കുന്നതും നവാഗതനായ റോബി വര്‍ഗീസ് രാജാണ്.
 
 
 
 
 
 
 
About Writer
കെ ആര്‍ അനൂപ്
അടുത്ത ലേഖനം
'ലിയോ' വ്യാജ ഓഡിയോ ലോഞ്ച് ടിക്കറ്റുകള്‍, 3000 മുതല്‍ 6000 രൂപ വില കൊടുത്ത് വാങ്ങാന്‍ ആളുകള്‍