മമ്മൂട്ടിയും ദുൽഖറും- ഒരു ഒന്നൊന്നര കോംമ്പോ! ഒത്ത എതിരാളി?

Last Modified വ്യാഴം, 2 മെയ് 2019 (18:00 IST)
മലയാളത്തിന്റെ സുൽത്താനാണ് മമ്മൂട്ടി. യൂത്ത് ഐക്കൺ ആണ് ദുൽഖർ സൽമാൻ. നിലവിൽ കേരളത്തിലെ ക്രൌഡ് പുള്ളർ ആരാണെന്ന് ചോദിച്ചാൽ അതിനു ഒരു ഉത്തരമേ ഉള്ളു- ദുൽഖർ സൽമാൻ എന്നാകും. മലയാളത്തിന്റെ അഹാങ്കാരമായ മമ്മൂട്ടിയും ദുൽഖറും ഒന്നിക്കാൻ കാത്തിരിക്കുന്നവരാണ് ആരാധകരെല്ലാം.

മെഗാസ്റ്റാർ മമ്മൂട്ടിക്ക് 70 വയസ് തികയാൻ ഇനി രണ്ട് വർഷം കൂടിയേ ഉള്ളു. എന്നാൽ, ഇപ്പോഴും 35ന്റെ നിറവിലാണ് അദ്ദേഹമുള്ളത്. ഓരോ പുതിയ ലുക്കും സോഷ്യൽ മീഡിയകളിൽ നിമിഷനേരം കൊണ്ടാണ് വൈറലാകുന്നത്. മലയാള സിനിമയിൽ ഇത്രയും സ്റ്റൈലിഷ് ആയ മമ്മൂട്ടിയ്ക്ക് ഒരു എതിരാളിയുണ്ടെങ്കിൽ അത് ദുൽഖർ മാത്രമായിരിക്കും. ചുരുക്കി പറഞ്ഞാൽ ഇക്കാര്യത്തിൽ മമ്മൂട്ടിക്ക് ഒത്ത എതിരാളി ദുൽഖർ തന്നെ.

വനിത മാഗസിന് വേണ്ടി നടത്തിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ദുൽഖർ ഫേസ്ബുക്ക് പേജിലൂടെ പുറത്ത് വിട്ടിരുന്നു. ചുവപ്പ് നിറമുള്ള ജാക്കറ്റ് മോഡല്‍ ഷര്‍ട്ടും വെള്ള പാന്റും കൂളിംഗ് ഗ്ലാസും ധരിച്ച്‌ നില്‍ക്കുന്ന ചിത്രവും ബുള്ളറ്റലിരിക്കുന്ന ചിത്രവുമായിരുന്നു താരം പങ്കുവെച്ചത്.

ദുല്‍ഖറിന്റെ ഫോട്ടോസ് വരുന്നതിന് മുന്‍പ് മമ്മൂട്ടിയുടെ സ്റ്റൈലിഷ് ഗെറ്റപ്പിലുള്ള ചിത്രങ്ങളും ആരാധകര്‍ക്കായി പങ്കുവെച്ചിരുന്നു. പതിനെട്ടാം പടി എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ വെച്ചെടുത്ത ചിത്രവും ശേഷം അവാർഡ് ഷോയ്ക്കെത്തിയപ്പോഴുള്ള ചിത്രങ്ങളും സാമൂഹ്യ മാധ്യമങ്ങളിലൂടെ തരംഗമായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :