പതിനൊന്ന് വർഷത്തെ ദാമ്പത്യ ജീവിതത്തിന് വിരാമം; വിവാഹമോചനത്തിനൊരുങ്ങി റിമി ടോമിയും റോയിസും!

Last Modified വ്യാഴം, 2 മെയ് 2019 (14:55 IST)
അവതാരകയും ഗായികയുമായ റിമി ടോമിയെ അറിയാത്ത മലയാളികൾ ആരും തന്നെയുണ്ടാകില്ല. പുതിയ റിപ്പോർട്ടുകൾ പ്രകാരം പതിനൊന്ന് വർഷത്തെ ദാമ്പത്യജീവിതത്തിനൊടുവിൽ റിമി ടോമിയും ഭർത്താവ് റോയിസും വേർപിരിയാൻ ഒരുങ്ങുകയാണ്. ഇരുവരും വിവാഹമോചനത്തിന് ഒരുങ്ങുന്നുവെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്.

എറണാകുളം കുടുംബ കോടതിയിലാണ് ഇക്കഴിഞ്ഞ് ഏപ്രില്‍ 16ന് റിമി ടോമി വിവാഹമോചന ഹര്‍ജി ഫയല്‍ ചെയ്തത്. പരസ്പര സമ്മതത്തോടെയാണ് വിവാഹമോചന ഹര്‍ജി നല്‍കിയത്. 2008ലാണ് റോയ്സ് കിഴക്കൂടനുമായുള്ള റിമിയുടെ വിവാഹം നടന്നത്. പരസ്പരം ഏറെ സ്‌നേഹിക്കുന്ന ദമ്ബതികളായി മറ്റുള്ളവര്‍ കരുതിയിരുന്ന ഇവര്‍ വേര്‍പിരിയുന്നുവെന്ന വാര്‍ത്ത ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്.

അതേസമയം ഇവര്‍ ഇനി ഒരുമിച്ച് ജീവിക്കാനാകില്ലെന്നും പരസ്പര സമ്മതത്തോടെ പിരിയുകയാണെന്നും ഇവരുടെ അടുത്ത ബന്ധുക്കളും വെളിപ്പെടുത്തുന്നതായി ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഗായികയായ ടെലിവിഷന്‍ അവതാരിക എന്ന് നിലയിലാണ് റിമിക്ക് ഏറെ പ്രചാരം നേടിക്കൊടുത്തത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :