Rijisha M.|
Last Modified വെള്ളി, 25 മെയ് 2018 (15:22 IST)
പതിറ്റാണ്ടുകളിലേറെയായി മലയാള സിനിമയിൽ സജീവ സാന്നിധ്യമാണ് മമ്മൂക്കയും ലാലേട്ടനും. വ്യത്യസ്തമായ കഥാപാത്രങ്ങൾകൊണ്ട് പ്രേക്ഷകമനസ്സ് കീഴടക്കിയവരാണ് ഇരുവരും. ഇവർ ഒരുമിച്ച് അഭിനയിച്ച ചിത്രങ്ങളും ഏറെ പ്രേക്ഷക ശ്രദ്ധ നേടിയവ തന്നെയാണ്. ഇരുവരും ഒന്നിച്ചഭിനയിച്ച ചിത്രങ്ങൾ എന്നുപറയുമ്പോൾ മനസ്സിൽ ഓടിയെത്തുന്നത് ട്വന്റി20, നരസിംഹം, ഹരികൃഷ്‌ണൻസ് എന്നിവയാണ്. എന്നാൽ ഈ ചിത്രങ്ങളിൽ മാത്രമല്ല മമ്മൂട്ടി-
മോഹൻലാൽ കൂട്ടുകെട്ട്. അഭിനയ മികവുകൊണ്ട് സൂപ്പർഹിറ്റായി മാറിയ മറ്റ് ചിത്രങ്ങൾ ഏതൊക്കെയെന്ന് നോക്കാം...
1. പടയോട്ടം
1982-ൽ പുറത്തിറങ്ങിയ ചിത്രമാണ് പടയോട്ടം. പ്രേംനസീർ, മമ്മൂട്ടി, മോഹൻലാൽ എന്നിവർ ഒരുമിച്ച് അഭിനയിച്ച ചിത്രം എന്ന പ്രത്യേകതയും പടയോട്ടത്തിന് സ്വന്തം. മലയാളത്തിലെ ആദ്യ 70mm ചലച്ചിത്രമായ പടയോട്ടം അലക്‌സാണ്ടർ ഡ്യൂമാസിന്റെ 'ദി കൗണ്ട് ഓഫ് മോണ്ടി ക്രിസ്‌റ്റോ' എന്ന നോവലിനെ അടിസ്ഥാനമാക്കിയാണ്.
2. നാണയം
1983-ൽ പുറത്തിറങ്ങിയ ചിത്രമാണ് നാണയം. ടി ദാമോദരൻ കഥയും തിരക്കഥയും സംഭാഷണവും എഴുതി ഐ വി ശശി സംവിധാനം ചെയ്‌ത ചിത്രമാണിത്. മധു, മമ്മൂട്ടി, മോഹൻലാൽ, ശ്രീവിദ്യ, സീമ തുടങ്ങിയവർ പ്രധാന വേഷത്തിലെത്തുന്നു.
3. ചങ്ങാത്തം
1983-ൽ പുറത്തിറങ്ങിയ ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം, സംവിധാനം ഭദ്രൻ ആണ്. ദിവ്യ ഫിലിംസിന്റെ ബാനറിൽ ഈരാളിയാണ് ഈ ചിത്രം നിർമ്മിക്കുന്നത്. മമ്മൂട്ടി, മോഹൻലാൽ, മാധവി, ക്യാപ്‌റ്റൻ രാജു, ജഗതി ശ്രീകുമാർ തുടങ്ങിയവർ പ്രധാന വേഷങ്ങളിലെത്തുന്നു.
4. അതിരാത്രം
ഐ വി ശശിയുടെ സംവിധാനത്തിൽ 1984- ൽ പുറത്തിറങ്ങിയ ചിത്രം. ജോൺ പോൾ തിരക്കഥയെശുതിയ ചിത്രത്തിൽ മമ്മൂട്ടി, മോഹൻലാൽ, സീമ തുടങ്ങിയവർ പ്രധാന വേഷത്തിലെത്തുന്നു.
5. അടിമകൾ ഉടമകൾ
സെഞ്ച്വറി ഫിലിംസിന്റെ ബാനറിൽ രാജു മാത്യു നിർമ്മിച്ച് ഐ വി ശശി സംവിധാനം ചെയ്‌ത ചിത്രം. 19877-ൽ പ്രദർശനത്തിനെത്തിയ ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവുമെഴുതിയത് ടി ദാമോദരനാണ്.
6. വാർത്ത
ഐ വി ശശിയുടെ സംവിധാനത്തിൽ മമ്മൂട്ടിയും മോഹൻലാലും പ്രധാനവേഷങ്ങളിലെത്തിയ ചിത്രം. കഥ, തിരക്കഥ- ദാമോദരൻ. വേണുനാഗവല്ലി, പ്രതാപ് ചന്ദ്രൻ, സീമ തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങൾ.
7. നമ്പർ 20 മദ്രാസ് മെയിൽ
1990-ൽ ജോഷിയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ ചിത്രം. ഇതിൽ അതിഥി താരമായാണ് മമ്മൂട്ടിയെത്തുന്നത്. എം ജി സോമൻ, ജഗദീഷ് തുടങ്ങിയവരാണ് മറ്റ് കേന്ദ്രകഥപാത്രങ്ങൾ.