BIJU|
Last Modified ബുധന്‍, 26 സെപ്‌റ്റംബര്‍ 2018 (14:50 IST)
മലയാളത്തിലെ അടുത്ത 100 കോടി ക്ലബ് പ്രതീക്ഷയാണ് ഒടിയന്‍. മോഹന്‍ലാല്‍ നായകനാകുന്ന ഈ സിനിമ ഒരുപാടുപേരുടെ സ്വപ്ന സാക്ഷാത്കാരമാണ്. ആന്‍റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ശ്രീകുമാര്‍ മേനോനാണ്.
ദേശീയ പുരസ്കാര ജേതാവായ ഹരികൃഷ്ണന്‍റെ തിരക്കഥയില്‍ വിരിയുന്ന ഈ ഫാന്‍റസി ത്രില്ലറില്‍ മമ്മൂട്ടിയുമുണ്ടാകും എന്ന സൂചനകള്‍ ലഭിക്കുന്നു. ചിത്രത്തിന്‍റെ നരേഷന്‍ മമ്മൂട്ടിയുടെ ഗാംഭീര്യമുള്ള ശബ്ദത്തിലാകുമെന്നാണ് വിവരം. ഭൂമിയിലെ അവസാനത്തെ ഒടിയനെക്കുറിച്ചുള്ള മമ്മൂട്ടിയുടെ വിവരണത്തോടെയാണത്രേ സിനിമ ആരംഭിക്കുന്നത്.
കഴിഞ്ഞ വര്‍ഷം മോഹന്‍ലാലിന്‍റെ ‘1971 ബിയോണ്ട് ബോര്‍ഡേഴ്സ്’ എന്ന മേജര്‍ രവി ചിത്രത്തിന്‍റെ നരേഷനും മമ്മൂട്ടിയായിരുന്നു. മമ്മൂട്ടിയും മോഹന്‍ലാലും ഇത്തരത്തില്‍ പരസ്പരം സഹകരിക്കുന്നത് പതിവാണ്. ഒടിയന്‍റെ പകിട്ടിന് മമ്മൂട്ടിയുടെ ശബ്ദസാന്നിധ്യം മാറ്റുകൂട്ടുമെന്നതില്‍ സംശയമില്ല.
ഒടിയന്‍റെ ആക്ഷന്‍ കോറിയോഗ്രഫി പീറ്റര്‍ ഹെയ്ന്‍ ആണ് നിര്‍വഹിച്ചത്. നരനും പുലിമുരുകനുമൊക്കെ ക്യാമറയിലാക്കിയ ഷാജി കുമാറാണ് ഒടിയന്‍റെ ഛായാഗ്രഹണം. മഞ്ജു വാര്യര്‍, പ്രകാശ് രാജ് തുടങ്ങിയ വന്‍ താരനിരയാണ് ഒടിയനിലുള്ളത്.
എന്തായാലും മലയാളത്തിലെ എക്കാലത്തെയും ചെലവേറിയ സിനിമ ഏറ്റവും മികച്ച രീതിയില്‍ അവതരിപ്പിക്കാനാണ് അണിയറപ്രവര്‍ത്തകര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്.