BIJU|
Last Modified തിങ്കള്‍, 24 സെപ്‌റ്റംബര്‍ 2018 (20:51 IST)
“അനുരാഗ കരിക്കിന്‍ വെള്ളം” ഒരു ഇമോഷണല്‍ ലവ് സ്റ്റോറി ആയിരുന്നു. എന്നാല്‍ ഖാലിദ് റഹ്‌മാന്‍ സംവിധാനം ചെയ്യുന്ന അടുത്ത ചിത്രം അങ്ങനെയല്ല. അത് ആക്ഷന് വളരെയേറെ പ്രാധാന്യമുള്ള സിനിമയാണ്. ‘ഉണ്ട’ എന്നാണ് പടത്തിന് പേര്.
‘ഉണ്ട’ എന്ന് കേള്‍ക്കുമ്പോള്‍ ചിരിവരുമെങ്കിലും ഈ സിനിമ അങ്ങനെയൊരു തമാശക്കളിയല്ല. മമ്മൂട്ടിയാണ് ഈ സിനിമയിലെ നായകന്‍ എന്നതുതന്നെ അതിന്‍റെ ഗൌരവം വര്‍ദ്ധിപ്പിക്കുന്നു. ചിത്രം വെടിയുണ്ടയെക്കുറിച്ചാണ് പറയുന്നത്. ഈ സിനിമയ്ക്ക് ആക്ഷന്‍ കോറിയോഗ്രാഫി നിര്‍വഹിക്കുന്നത് ഷാം കൌശല്‍ ആണ്.
ഷാം കൌശല്‍ അത്ര നിസാരക്കാരനല്ലല്ലോ. ബോളിവുഡിലെ മഹാവിജയങ്ങളായ ദംഗല്‍, ക്രിഷ് 3, ബജ്‌റംഗി ബായിജാന്‍, ധൂം 3, പത്മാവത്, ബാജിറാവോ മസ്താനി, ഫാന്‍റം തുടങ്ങിയ സിനിമകളുടെ ആക്ഷന്‍ രംഗങ്ങള്‍ ഒരുക്കിയത് ഷാം കൌശല്‍ ആണ്.
ആ സിനിമകളിലെ പോലെ പവര്‍ പാക്ഡ് ആക്ഷന്‍ സീക്വന്‍സുകള്‍ ‘ഉണ്ട’യിലും പ്രതീക്ഷിക്കാമെന്ന് സാരം. ഒക്‍ടോബര്‍ 20നാണ് ‘ഉണ്ട’യുടെ ചിത്രീകരണം ആരംഭിക്കുന്നത്. ഛത്തീസ്ഗഡിലും ഝാര്‍ഖണ്ഡിലുമായാണ് ചിത്രം പ്രധാനമായും ഷൂട്ട് ചെയ്യുന്നത്.
ജിഗര്‍തണ്ട പോലെയുള്ള തമിഴ് ചിത്രങ്ങളിലൂടെ പ്രശസ്തനായ ഗാവമിക് യു ആരി ആണ് ഉണ്ടയുടെ ക്യാമറാമാന്‍. അതുകൊണ്ടുതന്നെ
ഉണ്ട ഒരു വിഷ്വല്‍ ട്രീറ്റ് ആയിരിക്കുമെന്ന് പ്രതീക്ഷിക്കാം.