മാമുക്കോയയെ അവസാനമായി കാണാന്‍ മമ്മൂട്ടിയും മോഹന്‍ലാലും എത്താത്തത് ഇക്കാരണത്താല്‍

മമ്മൂട്ടിയും മോഹന്‍ലാലും മാമുക്കോയയുടെ കുടുംബത്തെ ഫോണില്‍ വിളിച്ച് അനുശോചനം അറിയിക്കുകയാണ് ചെയ്തത്

രേണുക വേണു| Last Modified വെള്ളി, 28 ഏപ്രില്‍ 2023 (09:51 IST)

മാമുക്കോയയുടെ വിടവാങ്ങല്‍ മലയാള സിനിമാ ലോകത്തെ വലിയ വേദനയില്‍ ആഴ്ത്തിയിരിക്കുകയാണ്. സ്വതസിദ്ധമായ ശൈലിയില്‍ മലയാളികളെ ചിരിപ്പിച്ച കലാകാരനായിരുന്നു മാമുക്കോയ. അതേസമയം മാമുക്കോയയോട് മലയാള സിനിമാ ലോകത്തെ പ്രമുഖര്‍ അവഗണന കാണിച്ചു എന്ന ആക്ഷേപമാണ് ഇപ്പോള്‍ ഉയര്‍ന്നുവന്നിരിക്കുന്നത്. മമ്മൂട്ടി, മോഹന്‍ലാല്‍ അടക്കമുള്ള പ്രമുഖരൊന്നും മാമുക്കോയയെ അവസാനമായി കാണാന്‍ എത്തിയില്ല. പ്രമുഖ സംവിധായകരും മാമുക്കോയയുടെ ശവസംസ്‌കാരത്തില്‍ പങ്കെടുത്തില്ല. ഇതിനെതിരെ സോഷ്യല്‍ മീഡിയയില്‍ നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്.

മമ്മൂട്ടിയും മോഹന്‍ലാലും മാമുക്കോയയുടെ കുടുംബത്തെ ഫോണില്‍ വിളിച്ച് അനുശോചനം അറിയിക്കുകയാണ് ചെയ്തത്. കുടുംബസമേതം ജപ്പാനില്‍ അവധിക്കാലം ആഘോഷിക്കുകയാണ് മോഹന്‍ലാല്‍. അതുകൊണ്ടാണ് താരത്തിന് മാമുക്കോയയെ അവസാനമായി കാണാന്‍ എത്താന്‍ സാധിക്കാതിരുന്നത്. മമ്മൂട്ടിയുടെ ഉമ്മ കഴിഞ്ഞ ആഴ്ചയാണ് മരിച്ചത്. അതിനുശേഷം ചടങ്ങുകള്‍ക്കായി വീട്ടില്‍ തന്നെ തുടരുകയാണ് മമ്മൂട്ടി. ഷൂട്ടിങ്ങിന് പോലും മമ്മൂട്ടി പോകുന്നില്ല. ഉമ്മയുടെ മരണം കാരണമാണ് മമ്മൂട്ടി മാമുക്കോയയെ കാണാന്‍ എത്താതിരുന്നതെന്നാണ് റിപ്പോര്‍ട്ട്.

അതേസമയം, സിനിമാ രംഗത്ത് നിന്ന് സുരേഷ് ഗോപി മാമുക്കോയയ്ക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തിയിരുന്നു. താരസംഘടനയായ അമ്മയെ പ്രതിനിധീകരിച്ച് ഇടവേള ബാബുവാണ് എത്തിയത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :