ഒ.ടി.ടി. റിലീസ് കാത്ത് രണ്ട് മമ്മൂട്ടി ചിത്രങ്ങള്‍

രേണുക വേണു| Last Modified വെള്ളി, 21 ജനുവരി 2022 (14:20 IST)

രണ്ട് മമ്മൂട്ടി സിനിമകള്‍ ഒരേസമയം ഒ.ടി.ടി. റിലീസിന് ഒരുങ്ങുന്നു. മമ്മൂട്ടിയെ നായകനാക്കി നവാഗതയായ രതീന പി.ടി. സംവിധാനം ചെയ്യുന്ന 'പുഴു', മമ്മൂട്ടി-ലിജോ ജോസ് പെല്ലിശ്ശേരി കൂട്ടുകെട്ടില്‍ പൂര്‍ത്തിയായ 'നന്‍പകല്‍ നേരത്ത് മയക്കം' എന്നിങ്ങനെ രണ്ട് സിനിമകളാണ് ഒ.ടി.ടി. പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്യുക. രണ്ട് ചിത്രങ്ങളും തിയറ്ററുകളില്‍ റിലീസ് ചെയ്യാന്‍ വേണ്ടി ഒരുക്കിയവയാണ്. എന്നാല്‍, കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് രണ്ടും ഒ.ടി.ടി. പ്ലാറ്റ്‌ഫോമില്‍ ഇറക്കാന്‍ ചര്‍ച്ച നടക്കുന്നത്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :