മമ്മൂട്ടി പറഞ്ഞിട്ടും ആ ചിത്രത്തിൽ ഞാൻ അഭിനയിച്ചില്ല: ഇന്നസെന്റ്

2005ൽ പുറത്തിറങ്ങിയ സിനിമകളിൽ പുറത്തിറങ്ങിയതിൽ പണം വാരി പടമായിരുന്നു തൊമ്മനും മക്കളും. മമ്മൂട്ടിയും ലാലും രാജൻ പി ദേവുമായിരുന്നു ചിത്രത്തിൽ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത്. എന്നാൽ രാജൻ പി ദേവിന് പകരം മമ്മൂട്ടി പറഞ്ഞത് ഇന്നസെന്റിനെയായിര

aparna shaji| Last Modified ബുധന്‍, 15 ജൂണ്‍ 2016 (14:50 IST)
2005ൽ പുറത്തിറങ്ങിയ സിനിമകളിൽ പുറത്തിറങ്ങിയതിൽ പണം വാരി പടമായിരുന്നു തൊമ്മനും മക്കളും. മമ്മൂട്ടിയും ലാലും രാജൻ പി ദേവുമായിരുന്നു ചിത്രത്തിൽ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത്. എന്നാൽ രാജൻ പി ദേവിന് പകരം മമ്മൂട്ടി പറഞ്ഞത് ഇന്നസെന്റിനെയായിരുന്നു. ഇന്നസെന്റ് തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

തൊമ്മനും മക്കളും എന്ന സിനിമയില്‍ രാജന്‍ പി ദേവ് ചെയ്ത ആ കഥാപാത്രം ഞാന്‍ ചെയ്യണമെന്ന് പറഞ്ഞ് മമ്മൂട്ടി വിളിച്ചിരുന്നു. ഞാന്‍ ചെയ്താലായിരിക്കും അത് നന്നാകുകയെന്നും പറഞ്ഞു. എന്നാല്‍ ആ സമയത്ത് വേറെ സിനിമയുണ്ടായിരുന്നതുകൊണ്ടൊ എന്തൊ, എനിക്ക് ആ ചെയ്യാനായില്ല. പിന്നീട് ഞാന്‍ ആ സിനിമ കണ്ടപ്പോള്‍ മമ്മൂട്ടി പറഞ്ഞത് ശരിയാണെന്ന് എനിക്ക് തോന്നുകയും ചെയ്തു. - ഇന്നസെന്റ് പറഞ്ഞു.

മമ്മൂട്ടി ഒരു നടൻ മാത്രമല്ല, വക്കീൽ കൂടിയാണ്. അതുകൊണ്ട് തന്നെ ഏത് കാര്യത്തിലും നല്ല അഭിപ്രായങ്ങളും ഉചിതമായ തീരുമാനങ്ങളും ഉള്ള ആളാണ് മമ്മൂട്ടിയെന്ന് ഇന്നസെന്റ്. താര സംഘടനയായ അമ്മയുടെ തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ മമ്മൂട്ടിയുമായി ആലോചിക്കാറുണ്ടെന്ന് ഇന്നസെന്റ് കൂട്ടിച്ചേർത്തു.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :