‘ആ ഗോസിപ്പ് മുസ്തഫയെ അസ്വസ്ഥനാക്കി’; തുറന്നുപറഞ്ഞ് പ്രിയാമണി

ഗോസിപ്പുകള്‍ ഉണ്ടാകാതിരിക്കാന്‍ ജാഗ്രത വേണമെന്ന് മുസ്തഫ ഓര്‍മ്മിപ്പിച്ചു: പ്രിയാമണി

Priyamani, Musthafa, Cinema, Channel, Love, Dileep, Jayaram, പ്രിയാമണി, മുസ്തഫ, സിനിമ, ചാനല്‍, പ്രണയം, ദിലീപ്, ജയറാം
Last Modified ചൊവ്വ, 14 ജൂണ്‍ 2016 (20:28 IST)
അടുത്തവര്‍ഷം ആദ്യം നടി പ്രിയാമണി വിവാഹിതയാകുകയാണ്. മുംബൈയില്‍ ഇവന്‍റ് കമ്പനി നടത്തുന്ന രാജുമായി പ്രിയാമണിയുടെ വിവാഹനിശ്ചയം കഴിഞ്ഞു. ഇപ്പോള്‍ മുസ്തഫയുമായുള്ള പ്രണയത്തെക്കുറിച്ചും സിനിമാജീവിതത്തേക്കുറിച്ചുമൊക്കെ തുറന്നുപറഞ്ഞ് പ്രിയാമണി രംഗത്തെത്തിയിരിക്കുകയാണ്.

മുസ്തഫയുമായുള്ള പ്രണയജീവിതത്തിനിടെയാണ് ഒരു ചാനല്‍ ഷോ അവതാരകനുമായി പ്രിയാമണിയുടെ പേരുചേര്‍ത്ത് ഗോസിപ്പ് പ്രചരിച്ചത്. ആ സംഭവം മുസ്തഫയെ അസ്വസ്ഥനാക്കിയെന്ന് പ്രിയാമണി പറയുന്നു.

“മുസ്തഫയെ വല്ലാതെ അസ്വസ്ഥനാക്കിയ സംഭവമാണ് അത്. ‘എന്താ ഇങ്ങനെയൊക്കെ കേള്‍ക്കുന്നുണ്ടല്ലോ’ എന്ന് ചോദിച്ചു. ‘ഞാനൊരു നടിയായി പോയില്ലേ, ഇങ്ങനെ പലതും കേള്‍ക്കാന്‍ വിധിക്കപ്പെട്ടവരാണ് ഞങ്ങള്‍’, എന്ന് പറഞ്ഞപ്പോള്‍ പുള്ളിക്ക് കാര്യം മനസിലായി. എങ്കിലും ഗോസിപ്പുകള്‍ ഉണ്ടാകാതിരിക്കാന്‍ ജാഗ്രത വേണമെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു” - ഗൃഹലക്ഷ്മിയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ പ്രിയാമണി പറയുന്നു.

തനിക്ക് മോഡേണ്‍ വേഷത്തേക്കാള്‍ നാടന്‍ ലുക്കാണ് നല്ലതെന്ന് മുസ്തഫ പറഞ്ഞതായി പ്രിയാമണി വ്യക്തമാക്കുന്നു. “ഇനി ഗ്ലാമര്‍ അല്‍പ്പം കുറയ്ക്കണം, കഥാപാത്രങ്ങള്‍ തിരഞ്ഞെടുക്കുമ്പോള്‍ കൂടുതല്‍ ജാഗ്രത വയ്ക്കണം എന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. അത് ഞാന്‍ ശ്രദ്ധിക്കും” - പ്രിയാമണി പറയുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :