ഒറിജിനലോ ഡ്യൂപ്ലിക്കേറ്റോ? മമ്മൂട്ടിയുടെ ചോദ്യം മറക്കാനാകാത്തതെന്ന് കോട്ടയം പ്രദീപ്

ഒറിജിനലോ ഡ്യൂപ്ലിക്കേറ്റോ? മമ്മൂട്ടിയുടെ ചോദ്യം മറക്കാനാകാത്തതെന്ന് കോട്ടയം പ്രദീപ്

aparna shaji| Last Updated: ശനി, 16 ഏപ്രില്‍ 2016 (15:56 IST)
ഒരൊറ്റ
ഡയലോഗ് കൊണ്ട് മലയാള സിനിമയിൽ തന്റേതായ സ്ഥാനം നേടിയ ആളാണ് കോട്ടയം പ്രദീപ്. ആള് ഇപ്പോൾ ഫെയ്മസാണ്. ഡയലോഗ് കേട്ടാൽ ആളെ ഓർമവരും. ഫിഷുണ്ട്, മട്ടനുണ്ട്, ചിക്കനുണ്ട്, കഴിച്ചോളൂ.. കഴിച്ചോളൂ.. ഈ ഡയലോഗ് കൊണ്ട് ശ്രദ്ധപിടിച്ചു പറ്റിയ ഒരു നടനാണ് കോട്ടയം പ്രദീപ്. ആളു പിന്നീട് കുഞ്ഞിരാമായണത്തിലും രാജാറാണിയിലും അമർ അക്ബർ അന്തോണിയിലും വന്നിരുന്നു. ഇപ്പോഴിതാ വിജയ്‌യുടെ തെറിയിലും വന്നിട്ടുണ്ട്.

പുതിയസിനിമയുടെ വിശേഷവും അഭിനയത്തിൽ തിളങ്ങാൻ സാധിച്ച ആ ഡയലോഗ് വന്ന വഴിയും താരം അടുത്തിടെ ഒരു പ്രമുഖ ചാനലിൽ അഭിമുഖത്തിൽ പറയുകയുണ്ടായി. ഗൗതം മേനോന്റെ വിണൈതാണ്ടി വരുവായ എന്ന സിനിമയിൽ ഒഴുക്കൻമട്ടിൽ പറയുന്ന ആ ഡയലോഗ് വൻ ഹിറ്റാവുകയായിരുന്നു. എന്നാൽ ഇനി ഇത്തരത്തിലുള്ള ഡയലോഗുകൾ പറയാൻ താത്പര്യമില്ലെന്നും സീരിയസായ കഥാപാത്രത്തെ അവതരിപ്പിക്കണമെന്നും
താരം പറഞ്ഞു.

തന്റെ ശബ്ദ്ത്തെക്കുറിച്ച് പലരും നല്ല അഭിപ്രായങ്ങ‌ൾ പറഞ്ഞിട്ടുണ്ടെങ്കിലും തനിക്കേറ്റവും ഇഷ്ടമുള്ളതും ഒരിക്കലും മറക്കാൻ പറ്റാത്തതുമായ കമന്റ് പറഞ്ഞത് മമ്മുട്ടിയാണ്. തന്റെ ശബ്ദം ഒറിജിനലാണോ ഡ്യൂപ്ലിക്കേറ്റാണോ എന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യമെന്ന് കോട്ടയം പ്രദീപ് അഭിമുഖത്തിൽ വ്യക്തമാക്കി.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :