റെയ്‌നാ തോമസ്|
Last Updated:
വെള്ളി, 24 ജനുവരി 2020 (08:51 IST)
ഇത്ര വലിയ വിജയം ആക്കി തീർത്ത പ്രേക്ഷകർക്ക്, സഹപ്രവർത്തകർക്ക്,അനീഷ്, ബിബിൻ, ജോബി ചേട്ടന് പിന്നെ എന്‍റെ #BOSS ന് എല്ലാവർക്കും നന്ദി', സംവിധായകൻ അജയ് വാസുദേവ് മമ്മൂട്ടിക്ക് മുത്തം നൽകുന്ന ചിത്രം പങ്കുവെച്ചുകൊണ്ട് സോഷ്യൽമീഡിയയിൽ കുറിച്ചത് ഇങ്ങനെയാണ്. ദി പ്രീസ്റ്റ് എന്ന പുതിയ സിനിമയുടെ ലൊക്കേഷനിൽ വെച്ചായിരുന്നു മമ്മൂക്കയുടെ കവിളിൽ അജയ് വാസുദേവ് മുത്തമിട്ടത്.
ലൊക്കേഷനിലേക്ക് കേക്കുമായിട്ടായിരുന്നു ഷൈലോക്ക് സിനിമയുടെ അണിയറപ്രവർത്തകർ എത്തിയത്. കേക്ക് മുറിക്കാൻ മമ്മൂക്കായെ ക്ഷണിച്ചുകൊണ്ടായിരുന്നു അജയ് ബോസിന് സ്നേഹ ചുംബനം നൽകിയത്. അജയ് വാസുദേവിന്റെ പിറന്നാൾ ആഘോഷവും കൂടിയായിരുന്നു ചടങ്ങ്.
മമ്മൂട്ടിയെ നായകനാക്കി അജയ് ഒരുക്കിയ മൂന്നാമത്തെ ചിത്രമാണ് ഷൈലോക്ക്. രാജാധിരാജ, മാസ്റ്റർ പീസ് എന്നീ ചിത്രങ്ങളാണ് ഇതിന് മുമ്പ് ഒരുക്കിയിട്ടുള്ളത്.