Last Modified ബുധന്‍, 6 ഫെബ്രുവരി 2019 (12:39 IST)
റാമിന്റെ പേരൻപ് ജനമനസ്സുകൾ കീഴടക്കി മുന്നേറുകയാണ്. മികച്ച പ്രതികരണമാണ് ചിത്രത്തിനു ലഭിക്കുന്നത്. മമ്മൂട്ടിയുടെയും സാധനയുടെയും അഭിനയത്തെ പുകഴ്ത്തി നിരവധിയാളുകൾ രംഗത്തെത്തിയിരുന്നു. തമിഴ് സിനിമയുടെ തന്നെ മുഖം മാറ്റുന്ന ചിത്രമായി പേരൻപ് മാറിയിരിക്കുകയാണ്.
ചിത്രത്തില്‍ മര്‍മപ്രധാനമായ വിജയലക്ഷ്മിയെന്ന കഥാപാത്രത്തെ കൈകാര്യം ചെയ്ത അഞ്‌ലിയും പ്രേക്ഷക പ്രിയം പിടിച്ചുപറ്റി. മമ്മൂട്ടിക്കൊപ്പം അഭിനയിച്ച അനുഭവത്തെ കുറിച്ച് താരം പലതവണ പറഞ്ഞിട്ടുണ്ട്. സംവധായകന്‍ എന്ത് പറഞ്ഞാലും മമ്മൂട്ടി സര്‍ അത് ചെയ്യാന്‍ തയ്യാറാണെന്നും അങ്ങനെയുള്ള സൂപ്പർസ്റ്റാറുകളെ പൊതുവെ കാണാറില്ലെന്നും താരം പറയുന്നു.
‘സംവിധായകന്‍ എന്ത് പറഞ്ഞാലും മമ്മൂട്ടി സര്‍ അത് ചെയ്യാന്‍ തയ്യാറാണ്. പൊതുവെ സൂപ്പര്‍താരങ്ങള്‍ മടിക്കും. ഞാനെന്തിന് അത് പോലെ തന്നെ ചെയ്യണം എന്ന നിലയിലാണ് പലരും. എന്നാല്‍ മമ്മൂട്ടി സര്‍ അങ്ങനെയല്ല. മറ്റൊരു ഭാഷക്കാരനായിട്ടും തമിഴ് സംഭാഷണങ്ങള്‍ അനായാസം കൈകാര്യം ചെയ്യുന്നതും എന്ന അത്ഭുതപ്പെടുത്തി’.
‘ഏതൊരു കാര്യത്തെ കുറിച്ചും അമിതാവേശം കൊള്ളുന്ന ശീലം എനിക്കില്ല. സെറ്റിലെത്തി മമ്മൂട്ടി സാറിനൊപ്പമുള്ള ഒരു സീന്‍ എടുത്ത് കഴിഞ്ഞപ്പോഴാണ് ഇത് യഥാര്‍ത്ഥമാണെന്ന് വിശ്വസിച്ചത്. ഓരോ ചെറിയ ചെറിയ കാര്യങ്ങളും അദ്ദേഹത്തില്‍ നിന്ന് കണ്ടു പഠിക്കാനുണ്ട്‘ എന്ന് നടി പറയുന്നു.