Last Modified ബുധന്‍, 6 ഫെബ്രുവരി 2019 (11:43 IST)
2017ല്‍ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ വെച്ച് നടന്ന പാനല്‍ ഡിസ്‌കഷ്ന് ശേഷമാണ് തങ്ങള്‍ക്കുണ്ടായ പിന്തുണ പെട്ടെന്ന് കുറഞ്ഞതെന്ന് എഡിറ്ററും ഡബ്ല്യൂസിസി അംഗവുമായ ബീനാ പോള്‍. അമ്മ, ഫെഫ്ക തുടങ്ങിയ സംഘടനകളുമായി ഒരുമിച്ച് പ്രവര്‍ത്തിക്കാമെന്ന് നേരത്തേ അറിയിച്ചിരുന്നെങ്കിലും ഐ എഫ് എഫ് കെയിൽ വെച്ചുണ്ടായ വിവാദത്തോടെ പിന്തുണ നഷ്ടമായെന്നും ബീന പോൾ പറയുന്നു.
ടൈംസ് ഓഫ് ഇന്ത്യയുമായുള്ള അഭിമുഖത്തിലാണ് ബീനാ പോളിന്റെ പ്രതികരണം. മലയാള സിനിമയെ തകര്‍ക്കാനല്ല മറിച്ച് മികച്ച തൊഴിലിടമാക്കി മാറ്റാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്നും ബീനാ പോള്‍ വ്യക്തമാക്കി. മമ്മൂട്ടി നായകനായ കസബയെന്ന ചിത്രത്തിലെ സ്ത്രീവിരുദ്ധ പരാമർശം ചൂണ്ടിക്കാണിച്ച് നടി പാർവതി സംസാരിച്ചിരുന്നു. ഇതാണ് വിവാദങ്ങൾക്ക് തുടക്കമായത്. തുടര്‍ന്ന് പാര്‍വ്വതിക്കെതിരെയും ഡബ്ല്യൂസിസിക്കെതിരെയും മമ്മൂട്ടി ഫാന്‍സ് സൈബര്‍ ആക്രമണം നടത്തിയിരുന്നു.
കൃത്യമായ സംഘടനാ രീതിയോടെ നിയമാവലിയനുസരിച്ച് രൂപം കൊണ്ടതാണ് ഡബ്ല്യൂസിസി. സ്ത്രീകളുടെ പങ്കാളിത്തം ഒരു ഇന്‍ഡസ്ട്രിയില്‍ വളരുന്നില്ലെങ്കില്‍ അത് ഒരു മോശം പ്രവണതയാണ്. ആ പങ്കാളിത്തം വര്‍ധിപ്പിക്കാനാണ് ഡബ്ല്യൂസിസി ശ്രമിക്കുന്നതെന്നും ബീന പോള്‍ വ്യക്തമാക്കി.