'പല ഹീറോകളും രാത്രി മുറിയില്‍ വന്ന് കാണണമെന്ന് പറഞ്ഞിട്ടുണ്ട്': തുറന്നു പറഞ്ഞ് മല്ലിക ഷെരാവത്ത്

നടി മല്ലിക ഷെരാവത്ത് ഇക്കാര്യങ്ങളെല്ലാം തുറന്നുപറയുന്ന ഒരു വീഡിയോ കഴിഞ്ഞദിവസങ്ങളില്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു

രേണുക വേണു| Last Modified ചൊവ്വ, 1 ഒക്‌ടോബര്‍ 2024 (15:40 IST)

തന്റെ ബോള്‍ഡ് ഓണ്‍-സ്‌ക്രീന്‍ ഇമേജ് കാരണം ബോളിവുഡില്‍ താന്‍ നേരിട്ട വെല്ലുവിളികളെക്കുറിച്ച് തുറന്നു പറഞ്ഞ് നടി മല്ലിക ഷെരാവത്ത്. സിനിമകളില്‍ താന്‍ അവതരിപ്പിച്ച ബോള്‍ഡ് ആയ വേഷങ്ങള്‍ കാരണം പല മുന്‍നിര അഭിനേതാക്കളും തന്നോട് രാത്രിയില്‍ കാണണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് നടി പറയുന്നത്. ചെയ്യുന്ന വേഷങ്ങള്‍ കാരണം, താനടക്കമുള്ളവര്‍ ഓഫ് സ്‌ക്രീനിലും വിട്ടുവീഴ്ചയ്ക്ക് തയ്യാറാണെന്നാണ് ഇക്കൂട്ടര്‍ കരുതിയിരുന്നതെന്നാണ് മല്ലിക പറയുന്നത്. താല്‍പര്യമുണ്ടെന്ന് പറയുന്നവരോട് തന്റെ മൂല്യങ്ങളില്‍ വിട്ടുവീഴ്ച ചെയ്യുന്ന തരമല്ല താനെന്ന് തുറന്നടിച്ചിട്ടുണ്ടെന്നും നടി പറയുന്നു.

നടി മല്ലിക ഷെരാവത്ത് ഇക്കാര്യങ്ങളെല്ലാം തുറന്നുപറയുന്ന ഒരു വീഡിയോ കഴിഞ്ഞദിവസങ്ങളില്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഈ വീഡിയോയില്‍ പല ഹീറോകളും രാത്രിയില്‍ തന്നെ മുറിയിലേക്ക് വിളിച്ചിട്ടുണ്ടെന്നും താന്‍ അതെല്ലാം നിരസിക്കുകയാണ് ചെയ്തതെന്നുമാണ് നടി പറയുന്നത്. നടന്മാരുടെ ആവശ്യങ്ങളോട് മുഖംതിരിച്ചതിനാല്‍ സിനിമാമേഖലയില്‍ താന്‍ മാറ്റിനിര്‍ത്തിപ്പെട്ടെന്നും മല്ലിക ഷെരാവത്ത് ആരോപിച്ചു.

'ചില നായകന്മാര്‍ എന്നെ വിളിച്ചിട്ട് രാത്രി വന്ന് കാണാന്‍ പറയും. ഞാന്‍ എന്തിന് രാത്രി വന്ന് കാണണമെന്ന് തിരിച്ച് ചോദിക്കും. അപ്പോള്‍ സ്‌ക്രീനില്‍ ബോള്‍ഡായ കഥാപാത്രങ്ങള്‍ ചെയ്യുന്ന ആളല്ലേ പിന്നെ രാത്രി വന്ന് കാണാന്‍ എന്താണ് പ്രശ്നമെന്നാണ് അവര്‍ പറയുക. അവരെല്ലാം സ്വാതന്ത്ര്യം എടുക്കുകയായിരുന്നു. ഞാന്‍ വിട്ടുവീഴ്ച ചെയ്യുമെന്ന് അവര്‍ കരുതി. എന്നാല്‍, ഞാന്‍ അങ്ങനെയല്ല', മല്ലിക ഷെരാവത്ത് പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :