കെ ആര്‍ അനൂപ്|
Last Modified ബുധന്‍, 3 ജനുവരി 2024 (11:26 IST)
'2018'ന്റെ വന്‍ വിജയത്തിന് ശേഷം സംവിധായകന്‍ ജൂഡ് ആന്റണി ജോസഫ് പുതിയ സിനിമകളുടെ തിരക്കിലാണ്. അദ്ദേഹത്തിന് മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും കൂടെ സിനിമകള്‍ ചെയ്യണമെന്ന് ആഗ്രഹമുണ്ട്. മലയാളത്തിലെ സൂപ്പര്‍ താരങ്ങളെ നേരില്‍കണ്ട് കഥ പറഞ്ഞതുമാണ്. എന്നാല്‍ ഇരുവരും സംവിധായകന് മുന്നില്‍ പച്ചക്കൊടി കാണിച്ചില്ല.
മോഹന്‍ലാലിന്റെ അടുത്ത് കഥയുമായി നാലഞ്ച് പ്രാവശ്യം പോയിട്ടുണ്ടെന്നാണ് ജൂഡ് ആന്റണി പറഞ്ഞത്. 'ഇത് മതിയോ മോനെ' എന്ന് അദ്ദേഹം ചോദിച്ചപ്പോള്‍ തിരിച്ചു പോകുകയാണ് ചെയ്തതെന്നും സംവിധായകന്‍ ഓര്‍ക്കുന്നു. മനോരമ ന്യൂസ് മേക്കര്‍ ഓഫ് ദി ഇയര്‍ എന്ന പരിപാടി സംസാരിക്കുമ്പോഴായിരുന്നു ജൂഡ് ആന്റണി മോഹന്‍ലാലിനെ കണ്ട് സിനിമ കഥ പറഞ്ഞ കാര്യത്തെ കുറിച്ച് സംസാരിച്ചത്.
ബയോപിക്കിന് മമ്മൂട്ടി മാത്രം സമ്മതിക്കുന്നില്ലെന്നാണ് ജൂഡ് ആന്റണി പറഞ്ഞത്. സിനിമയാക്കാനുള്ള ശ്രമങ്ങള്‍ പലതവണ നടത്തിയെങ്കിലും ഫലമുണ്ടായില്ല. നിരവധിതവണ മമ്മൂട്ടിയുടെ നേരില്‍ കണ്ട് സംവിധായകന്‍ ചോദിച്ചെങ്കിലും അത് വേണ്ടെന്നാണ് മെഗാസ്റ്റാറിന്റെ തീരുമാനം.വേണ്ടടാ എന്റെ ജീവിതം സിനിമയാക്കണ്ട എന്നാണ് മമ്മൂട്ടി പറഞ്ഞതെന്ന് ജൂഡ് പറയുന്നു.