ജോഷി മുതല്‍ വിനീത് ശ്രീനിവാസന്‍ വരെ ! മോഹന്‍ലാലിനായി കാത്തിരിക്കുന്നത് സംവിധായകരുടെ നീണ്ടനിര

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 5 ഫെബ്രുവരി 2024 (15:25 IST)
എംപുരാന്റെ ചിത്രീകരണം പൂര്‍ത്തിയാക്കിയാല്‍ മോഹന്‍ലാല്‍ ചെമ്പന്‍ വിനോദിന്റെ തിരക്കഥയില്‍ ജോഷി ഒരുക്കുന്ന റമ്പാന്‍ ജോലികളിലേക്ക് കടക്കും. അതിനുശേഷം സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്തു ആശിര്‍വാദ് സിനിമാസ് നിര്‍മ്മിക്കുന്ന ചിത്രവും നടന് മുന്നിലുണ്ട്. ശേഷം മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന സിനിമയുടെ ചിത്രീകരണം ആരംഭിക്കുകയുള്ളൂ.

ആട് ജീവിതത്തിന് ശേഷം ബ്ലെസി ഒരുക്കുന്ന മോഹന്‍ലാല്‍ ചിത്രം വരുന്നുണ്ട്. ഇക്കാര്യം നിര്‍മ്മാതാവ് പി കെ സജീവ് ആണ് വെളിപ്പെടുത്തിയത്. രണ്ട് ഭാഗങ്ങളിലായി ഒരുങ്ങുന്ന ജിത്തു ജോസഫ് ചിത്രം റാം അവസാനഘട്ട ചിത്രീകരണം ഈ വര്‍ഷം നടന്‍ തന്നെ പൂര്‍ത്തിയാക്കും.അന്‍വര്‍ റഷീദ്, ടിനു പാപ്പച്ചന്‍, ഡിജോ ജോസ് ആന്റണി, ലിജോ ജോസ് പെല്ലിശ്ശേരി, അനൂപ് സത്യന്‍, വിനീത് ശ്രീനിവാസന്‍ എന്നിവരുടെ ചിത്രങ്ങളും മോഹന്‍ലാലിന് മുമ്പില്‍ ഇനി ഉണ്ടെന്നും കേള്‍ക്കുന്നു.









ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :