മത്സ്യത്തൊഴിലാളികൾക്കൊപ്പം മേജർ രവിയും സംഘവും; രക്ഷപ്പെടുത്തിയത് ഇരുന്നൂറോളം ആളുകളെ

രക്ഷകരായി മേജർ രവിയും സംഘവും; രക്ഷപ്പെടുത്തിയത് ഇരുന്നൂറോളം ആളുകളെ

Rijisha M.| Last Updated: ചൊവ്വ, 21 ഓഗസ്റ്റ് 2018 (15:13 IST)
കേരളം വെള്ളത്തിൽ മുങ്ങിയപ്പോൾ രക്ഷാപ്രവർത്തകനായി മേലർ രവിയും. മത്സ്യത്തൊഴിലാളികൾക്കൊപ്പം ചേർന്ന് മേജർ രവിയും സംഘവും രക്ഷിച്ചത് ഇരുന്നൂറോളം ജീവനുകളാണ്. ഏലൂക്കര നോർത്ത് മദ്രസ പള്ളിക്ക് സമീപമുള്ള ആളുകളെയാണ് രവിയും സംഘവും ജീവിതത്തിലേക്ക് കൊണ്ടുവന്നത്.

ആദ്യം ട്യൂബിലും മറ്റുമായിരുന്നു രക്ഷാപ്രവർത്തനം നടത്തിയിരുന്നത്, എന്നാൽ പിന്നീട് മത്സ്യത്തൊഴിലാളിയായ സിൽവസ്റ്ററിനൊപ്പം ചേർന്ന് ബോട്ടിലും ആളുകളെ രക്ഷപ്പെടുത്തി.’–മേജർ രവി പറയുന്നു. തന്റെ കുടുംബത്തെ രക്ഷിക്കണമെന്ന് പറഞ്ഞ് ഒരാൾ തന്റെയടുത്തേക്ക് വന്നിരുന്നു. ഒരു വയസ്സുള്ള കുട്ടിയേയും ഗർഭിണിയായ ഭാര്യയേയും അമ്മയും അടങ്ങുന്നതായിരുന്നു ആ കുടുംബം. അങ്ങോട്ട് പോകാൻ ബോട്ട് ഉണ്ടെന്ന് പറഞ്ഞെങ്കിലും അത് ലഭ്യമായിരുന്നില്ല. പിനീട് ട്യൂബിലാണ് അവരെ രക്ഷിച്ചതെന്നും അദ്ദേഹം പറയുന്നു.

എന്റെ കൂടെ മറ്റ് പത്തിരുപത് കുട്ടികളും രക്ഷാപ്രവർത്തനത്തിന് സഹായിച്ചിരുന്നു. ശക്തമായ ഒഴുക്കും മഴയുമായിരുന്നു പ്രതികൂലമായി നിന്നത്. ഒഴുക്ക് കൂടുതലുള്ള സ്ഥലങ്ങളിൽ ബോട്ടില്‍ നിന്നും ഇറങ്ങി തളളി നീക്കിയാണ് ഗതി മാറ്റിക്കൊണ്ടിരുന്നത്. എല്ലാവരും കൂട്ടായി ഒരുമിച്ചുണ്ടായതുകൊണ്ടാണ് ഈ ദുരന്തത്തെ വിജയിക്കാൻ നമുക്കായത്- മേജർ രവി പറയുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :