ആറാം തമ്പുരാന്‍ പോലെയൊരു നാടന്‍ ചിത്രം, നടൻ മോഹൻലാൽ തന്നെ: മേജർ രവി

മോഹൻലാൽ - മേജർ രവി ചിത്രം അടുത്ത വർഷം?

അപർണ| Last Modified തിങ്കള്‍, 28 മെയ് 2018 (11:14 IST)
മലയാള സിനിമയ്ക്ക് അഭിമാനിക്കാവുന്ന നിരവധി വമ്പൻ പ്രൊജക്ടുകളാണ് അണിയറയിൽ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്. അതിലൊന്നാണ് പ്രിയദർശൻ - കൂട്ടുകെട്ടിലൊരുങ്ങുന്ന മരയ്ക്കാർ അറബിക്കടലിന്റെ സിംഹം.

ആശീര്‍വാദ് സിനിമസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരിനൊപ്പം ഡോക്ടര്‍ സികെ റോയ്, സന്തോഷ് ടി കുരുവിള എന്നിവര്‍ ചേര്‍ന്നാണ് മരയ്ക്കാർ അറബിക്കടലിന്റെ സിംഹം ഒരുക്കുന്നത്. ചിത്രത്തിൽ സംവിധാന സഹായി ആയി മേജർ രവിയും ഉണ്ട്.

മോഹന്‍ലാല്‍ പ്രിയദര്‍ശന്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങുന്ന മരക്കാറില്‍ സംവിധാന സഹായിയായി താനുമുണ്ടാവുമെന്ന് മേജര്‍ രവി വ്യക്തമാക്കിയിട്ടുണ്ട്. ഫേസ്ബുക്ക് ലൈവിലൂടെയാണ് അദ്ദേഹം ഈ സന്തോഷവാര്‍ത്ത പുറത്തുവിട്ടത്.

തന്റെതായി പുറത്തിറങ്ങുന്ന ചിത്രങ്ങള്‍ തുടങ്ങാന്‍ അല്‍പ്പം വൈകുമെന്നും മേജർ രവി അറിയിച്ചു. ചെറിയ ഇടവേളയ്ക്ക് ശേഷം മോഹന്‍ലാലും മേജര്‍ രവിയും വീണ്ടും ഒരുമിക്കുന്നതിനെക്കുറിച്ചുള്ള വാര്‍ത്തകള്‍ നേരത്തെ പുറത്തുവന്നിരുന്നു. ഇതേക്കുറിച്ചായിരുന്നു ആരാധകര്‍ക്ക് അറിയേണ്ടത്.

മോഹൻലാലുമായി അടുത്ത വർഷം ഒരു സിനിമ ചെയ്യുമെന്നാണ് മേജർ രവി പറയുന്നത്. ആറാം തമ്പുരാന്‍ പോലെയൊരു നാടന്‍ ചിത്രമാണ് മനസ്സിലുള്ളത്. പതിവ് ശൈലിയില്‍ നിന്നും മാറി അത്തരത്തിലൊരു ചിത്രമൊരുക്കാനാണ് താന്‍ ഇനി ശ്രമിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. മരക്കാറിന്റെ വര്‍ക്ക് പൂര്‍ത്തിയാക്കിയതിന് ശേഷമാണ് ഈ സിനിമയിലേക്ക് കടക്കുന്നതെന്നും സംവിധായകന്‍ പറയുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :