തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ മഹേഷ് ബാബുവിന്റെ നായികയാകാന്‍ ദീപിക പദുക്കോണ്‍ ?രാജമൗലിയുടെ 'എസ്എസ്എംബി 29', നടിയുടെ പുതിയ സിനിമകള്‍

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 19 ഒക്‌ടോബര്‍ 2022 (11:58 IST)
എസ്എസ് രാജമൗലിയുടെ അടുത്ത സിനിമയെ കുറിച്ചുള്ള ചര്‍ച്ചകളിലാണ് ബോളിവുഡ്. 'എസ്എസ്എംബി 29' എന്ന് താല്‍ക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തില്‍ തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ മഹേഷ് ബാബു ആണ് നായകന്‍.ബോളിവുഡ് താരം ദീപിക പദുക്കോണും സിനിമയില്‍ ഉണ്ടാകുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.

മഹേഷ് ബാബുവും ദീപിക പദുക്കോണും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാകും ഇത്.നാഗ് അശ്വിന്റെ പ്രൊജക്റ്റ് കെയില്‍ പ്രഭാസിനൊപ്പം അഭിനയിക്കാനുള്ള തയ്യാറെടുപ്പിലാണ് ദീപിക ഇപ്പോള്‍.ജംഗിള്‍ അഡ്വഞ്ചര്‍ ഡ്രാമയായാണ് രാജമൗലിയുടെ പുതിയ ചിത്രം.

ഇതിഹാസ സംവിധായകനൊപ്പം പ്രവര്‍ത്തിക്കുന്നതില്‍ താന്‍ ശരിക്കും ആവേശഭരിതനാണെന്നും ഇത് തീര്‍ച്ചയായും തന്റെ സ്വപ്ന സാക്ഷാത്കാരമാണെന്നും മഹേഷ് ബാബു പറഞ്ഞിരുന്നു.

ഷാരൂഖ് ഖാനും ജോണ്‍ എബ്രഹാമിനുമൊപ്പം പത്താന്‍ എന്ന ചിത്രത്തിലാണ് ദീപിക അടുത്ത വര്‍ഷം അഭിനയിക്കുന്നത്. ഈ വര്‍ഷം അവസാനം ഭര്‍ത്താവ് രണ്‍വീര്‍ സിങ്ങിന്റെ സര്‍ക്കസിലും നടി അഭിനയിക്കും.

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :