രേണുക വേണു|
Last Modified തിങ്കള്‍, 15 സെപ്‌റ്റംബര്‍ 2025 (18:52 IST)
Lokha Box Office: ബോക്‌സ്ഓഫീസ് കുതിപ്പ് തുടര്‍ന്ന് ലോകഃ. ചിത്രത്തിന്റെ വേള്‍ഡ് വൈഡ് കളക്ഷന്‍ 250 കോടി കടന്നു. റിലീസ് ചെയ്തു 19-ാം ദിവസമാണ് ഈ നേട്ടം കൈവരിച്ചിരിക്കുന്നത്. 250 കോടിക്ക് മുകളില്‍ വേള്‍ഡ് വൈഡ് കളക്ഷനുള്ള മറ്റൊരു ചിത്രം എമ്പുരാന്‍ ആണ്.
കേരളത്തിനു പുറത്ത് (ഇന്ത്യയില്‍) 50 കോടിക്ക് മുകളില്‍ കളക്ഷന്‍ നേടുന്ന രണ്ടാമത്തെ ചിത്രവും ലോകഃയാണ്. മഞ്ഞുമ്മല്‍ ബോയ്‌സാണ് നേരത്തെ ഈ നേട്ടം കൈവരിച്ചത്. കേരള തിയറ്റര്‍ ഷെയര്‍ കൊണ്ട് മാത്രം ലോകഃ മുടക്കുമുതല്‍ തിരിച്ചുപിടിക്കുമെന്നാണ് കണക്കുകളില്‍ നിന്ന് വ്യക്തമാകുന്നത്. വേഫറര്‍ ഫിലിംസിന്റെ ഏറ്റവും ലാഭകരമായ ചിത്രമെന്ന നേട്ടവും ലോകഃയ്ക്കു തന്നെ.
ലോകഃയുടെ ഒടിടി റിലീസ് എപ്പോള്‍ വേണമെങ്കിലും ഉണ്ടാകും. നെറ്റ്ഫ്‌ളിക്‌സ് ആണ് ഒടിടി അവകാശം സ്വന്തമാക്കിയിരിക്കുന്നത്.