Kochi|
രേണുക വേണു|
Last Modified ശനി, 6 സെപ്‌റ്റംബര്‍ 2025 (09:30 IST)
Lokah Chapter 1 Chandra Box Office: തിരുവോണ ദിനത്തിലും ബോക്‌സ്ഓഫീസ് കുതിപ്പ് തുടര്‍ന്ന് കല്യാണി പ്രിയദര്‍ശന്‍ ചിത്രം 'ലോകഃ - ചാപ്റ്റര്‍ 1 ചന്ദ്ര'. തിരുവോണ ദിവസമായ ഇന്നലെ മാത്രം എട്ട് കോടിക്ക് അടുത്താണ് ചിത്രത്തിന്റെ ഇന്ത്യ നെറ്റ് കളക്ഷന്‍.
റിലീസ് ചെയ്തു ഒന്‍പത് ദിവസം കൊണ്ട് ലോകഃയുടെ ഇന്ത്യ നെറ്റ് കളക്ഷന്‍ 62.45 കോടിയായി. വേള്‍ഡ് വൈഡ് കളക്ഷന്‍ 120 കോടി കടന്നു. ഉത്രാട ദിനത്തില്‍ മാത്രം 8.35 കോടിയാണ് ലോകഃയുടെ ഇന്ത്യ നെറ്റ് കളക്ഷന്‍.
റിലീസിനു ശേഷമുള്ള ഓരോ ദിവസത്തെയും ഇന്ത്യ നെറ്റ് കളക്ഷന്‍ ഇങ്ങനെ:
Day 1 : 2.7 Cr
Day 2 :4 Cr
Day 3 : 7.6 Cr
Day 4 : 10.1 Cr
Day 5 : 7.2 Cr
Day 6 : 7.65 Cr
Day 7 : 7.1 Cr
Day 8 : 8.35 Cr
Day 9 : 7.75 Cr* (early estimates)
കേരളത്തില്‍ 250 സ്‌ക്രീനുകളില്‍ ഉണ്ടായിരുന്ന ലോകഃ ഇന്നലെ മുതല്‍ 503 സ്‌ക്രീനുകളിലാണ് പ്രദര്‍ശിപ്പിക്കുന്നത്. രണ്ടാം വാരത്തിലേക്ക് എത്തിയിട്ടും ബോക്സ്ഓഫീസില്‍ ചിത്രം കത്തിക്കയറുകയാണ്. ഉടന്‍ തന്നെ ഹിന്ദി പതിപ്പും തിയറ്ററുകളിലെത്തും. തമിഴ്, തെലുങ്ക് പതിപ്പുകള്‍ക്കും തിയറ്ററുകളില്‍ വലിയ സ്വീകാര്യത ലഭിക്കുന്നുണ്ട്.