അനുബന്ധ വാര്‍ത്തകള്‍
- Lokah - Chapter 1 Chandra: ലോകഃ 200 കോടി ക്ലബിലേക്ക്, മോഹന്‍ലാല്‍ ചിത്രങ്ങള്‍ക്കു വെല്ലുവിളി !
- Lokah Chapter 1 Chandra Box Office: ഓണം തൂഫാനാക്കി ലോകഃ; കളക്ഷന്‍ കുതിക്കുന്നു
- Lokah Box Office Collection: ഏവനും തൊട മുടിയാത് ! തിരുവോണ ദിനത്തില്‍ 10 കോടിയോ?
- Mammootty in Kalamkaval: സ്ത്രീകളെ വശീകരിച്ചു വീഴ്ത്തും, അതിക്രൂരന്‍; കളങ്കാവലില്‍ മമ്മൂട്ടിയെത്തുമ്പോള്‍
- Dhyan Sreenivasan: 'വീട്ടിൽ കൂടലിന് വിളിച്ചില്ല, ചേട്ടന്റെ കല്യാണത്തിന് പോലും വിളിച്ചില്ല': വീട്ടിൽ കയറ്റില്ലായിരുന്നുവെന്ന് ധ്യാൻ ശ്രീനിവാസൻ
Lokah Chapter 1 Chandra: ചന്ദ്ര പാന്‍ ഇന്ത്യനല്ല, പാന്‍ വേള്‍ഡ്; ബോക്സ്ഓഫീസില്‍ തൂക്കിയടി തുടരുന്നു
ഇന്ത്യന്‍ ബോക്സ്ഓഫീസില്‍ നിന്ന് 12 ദിവസം കൊണ്ടാണ് ലോകഃ 100 കോടി കളക്ഷന്‍ മറികടന്നത്
Lokah Chapter 1 Chandra: ലോകഃ - ചാപ്റ്റര്‍ 1 ചന്ദ്ര ബോക്സ്ഓഫീസില്‍ കുതിപ്പ് തുടരുന്നു. വേള്‍ഡ് വൈഡ് കളക്ഷന്‍ 200 കോടിക്ക് തൊട്ടരികെ. കല്യാണി പ്രിയദര്‍ശനെ കേന്ദ്ര കഥാപാത്രമാക്കി ഡൊമിനിക് അരുണ്‍ സംവിധാനം ചെയ്ത 'ലോകഃ - ചാപ്റ്റര്‍ 1ചന്ദ്ര'ക്ക് കേരളത്തില്‍ ഓണം അവധിക്ക് ശേഷവും ഡിമാന്‍ഡ് കുറയുന്നില്ല.
ഇന്ത്യന്‍ ബോക്സ്ഓഫീസില്‍ നിന്ന് 12 ദിവസം കൊണ്ടാണ് ലോകഃ 100 കോടി കളക്ഷന്‍ മറികടന്നത്. കേരളത്തില്‍ നിന്ന് മാത്രം 63.65 കോടിയാണ് ഇതുവരെയുള്ള കളക്ഷന്‍. റിലീസിനു ശേഷമുള്ള രണ്ടാം തിങ്കളാഴ്ചയായ ഇന്നലെ മാത്രം കേരള ബോക്സ്ഓഫീസില്‍ നിന്ന് 4.90 കോടി കളക്ട് ചെയ്തു. തമിഴ്നാട്ടില്‍ നിന്ന് മാത്രം ഇതുവരെ നേടിയത് 39 കോടി.
ഇന്ത്യക്കു പുറത്തുനിന്ന് 95 കോടിയാണ് ലോകഃ ഇതുവരെ വാരിക്കൂട്ടിയത്. മോഹന്‍ലാല്‍ ചിത്രങ്ങളായ എമ്പുരാന്, തുടരും എന്നിവയുടെ ഓവര്‍സീസ് കളക്ഷന്‍ ഉടന്‍ തന്നെ ലോകഃ മറികടക്കാന്‍ സാധ്യതയുണ്ട്. ചിത്രത്തിന്റെ വേള്‍ഡ് വൈഡ് കളക്ഷന്‍ 197.75 കോടിയായി. 200 കോടിയെന്ന വമ്പന്‍ നേട്ടത്തിനു തൊട്ടരികെയാണ് ലോകഃ