Rijisha M.|
Last Modified വെള്ളി, 26 ഒക്‌ടോബര്‍ 2018 (08:00 IST)
മലയാളത്തിന് ഒരുപിടി നല്ല ചിത്രങ്ങൾ സമ്മാനിച്ച തിരക്കഥാകൃത്താണ് ലോഹിതദാസ്. മലയാളം അടക്കിവാഴുന്ന മമ്മൂട്ടിയും മോഹൻലാലും ഉൾപ്പെടെയുള്ള നിരവധിപേർ ലോഹിതദാസിന്റെ ചിത്രത്തിലൂടെ അവരവരുടെ കഴിവുകൾ തെളിയിച്ചു. ലോഹിതദാസിന്റെ ചിത്രങ്ങളെല്ലാം തന്നെ പ്രേക്ഷകരിലേക്ക് ആഴ്‌ന്നിറങ്ങുന്നവയുമായിരുന്നു. അപ്രതീക്ഷിതമായ വിടവാങ്ങലായിരുന്നു ലോഹിതദാസിന്റേത്, എന്നാൽ ആ വിടവ് നികത്താൻ ആർക്കും കഴിഞ്ഞില്ല എന്നതാണ് സത്യം.
ലോഹിതദാസിന്റെ സിനിമയെക്കുറിച്ചും ജീവിതത്തെക്കുറിച്ചും ഭാര്യ സിന്ധു ഒരു ചാനൽ അഭിമുഖത്തിൽ മനസ്സുതുറന്നിരുന്നു. 'പ്രേക്ഷകര്‍ക്ക് വേണ്ടിയാണ് ലോഹിതദാസ് നിലനിന്നത്. അവര്‍ക്കായി തന്റെ സിനിമകള്‍ ഒരുക്കി. തന്റെ കഥാപാത്രങ്ങള്‍ക്ക് ചേരുന്നവരെ നോക്കിയാണ് അദ്ദേഹം അഭിനേതാക്കളെ നിശ്ചയിച്ചത്. അമരത്തില്‍ മമ്മൂട്ടിയെ നിശ്ചയിച്ചതു പോലെയാണ് കിരീടത്തില്‍ മോഹന്‍ലാലിനെ നിശ്ചയിച്ചത്'.
മഞ്ജുവാര്യർ പ്രേക്ഷക മനസ്സിൽ ഇടം നേടിയത് സല്ലാപം എന്ന ചിത്രത്തിലൂടെയായിരുന്നു. എന്നാൽ, സല്ലാപം സിനിമയില്‍ ആദ്യം പരിഗണിച്ചിരുന്നത് ആനിയെ ആയിരുന്നെന്നും പിന്നീട് ആണ് ആ വേഷം മഞ്ജുവിലേക്കെത്തിയതെന്നും സിന്ധു വിശദീകരിക്കുന്നു. 'നടിയുടെ രംഗപ്രവേശം ആണ് അവരുടെ ഭാവി തീരുമാനിക്കുന്നത്. സല്ലാപത്തില്‍ ആദ്യം പരിഗണിച്ചിരുന്നത് ആനിയെ ആയിരുന്നു. കിരീടം ഉണ്ണിയാണ് ആനിയെ നിര്‍ദ്ദേശിക്കുന്നത്. എന്നാല്‍ പിന്നീട് സാർ (ലോഹിതദാസ്) പറഞ്ഞു, 'അത്രയും സൗന്ദര്യം ഉള്ള കുട്ടി വേണ്ട. ഇത്രയും കളര്‍ വേണ്ട നമുക്കൊരു നാടന്‍ പെണ്‍കുട്ടി മതി'. അങ്ങനെയാണ് ചിത്രം മഞ്ജുവിലേക്കെത്തുന്നത്.
തൂവല്‍ക്കൊട്ടാരത്തില്‍ മഞ്ജു അഭിനയിക്കണമെന്നത് അദ്ദേഹത്തിന് നിര്‍ബന്ധമുണ്ടായിരുന്നു. മഞ്ജു എന്നും ബഹുമാനുമുള്ള കുട്ടിയായിരുന്നു. നടിയെ നമ്മള്‍ ആദരിക്കുന്നത് അവരുടെ പെരുമാറ്റവും സ്വഭാവവും കാണുമ്പോഴാണ്. സാറിന്റെ നായികമാരില്‍ മഞ്ജുവിനോടാണ് എനിക്ക് ബഹുമാനം' സിന്ധു പറഞ്ഞു.