മകളുടെ കല്യാണത്തിന് പൊലീസ് സുരക്ഷ നല്‍കണമെന്ന് ലത രജനികാന്ത്; പ്രതികരിക്കാതെ അധികൃതര്‍

  soundaryas wedding , latha rajinikanth , latha , rajinikanth , സൌന്ദര്യ , ലത , പൊലീസ് , രജനികാന്ത്
ചെന്നൈ| Last Modified തിങ്കള്‍, 4 ഫെബ്രുവരി 2019 (08:16 IST)
മകള്‍ സൌന്ദര്യയുടെ വിവാഹത്തിനും വിവാഹസത്ക്കാരത്തിനും പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് രജനികാന്തിന്റെ ഭാര്യ പൊലീസിനെ സമീപിച്ചതായി റിപ്പോര്‍ട്ട്.

ഫെബ്രുവരി 10ന് വിവാഹവും 12നു വിവാഹസത്ക്കാരവും നടക്കുമെന്നാണ് പുറത്തുവരുന്ന സൂചന. ഈ ദിവസങ്ങളില്‍ വസതിയോട് ചേര്‍ന്നുള്ള റോഡുകളില്‍ ട്രാഫിക് ബ്ലോക്കുണ്ടാകും. ഇത് ജനങ്ങള്‍ക്ക് അസൌകര്യമാകുമെന്നതിനാല്‍ പൊലീസ് സംരക്ഷണം വേണമെന്ന് ലത രജനികാന്തിന്റെ ആവശ്യം.

പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് ലത രജിനികാന്ത് തമിഴ്നാട് പൊലീസിന് കത്ത് നല്‍കിയതായും വാര്‍ത്തകളുണ്ട്. അതേസമയം, പുറത്തുവന്ന റിപ്പോര്‍ട്ടുകളോട് പ്രതികരിക്കാന്‍ പൊലീസ് തയ്യാറായിട്ടില്ല.

വ്യവസായിയും നടനുമായി വിശാഖൻ ആണ് സൌന്ദര്യയുടെ വരന്‍. ഇരുവരുടെയും രണ്ടാം വിവാഹമാണ്. 2017ലാണ് അശ്വിനില്‍ നിന്ന് വിവാഹമോചനം നേടിയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :