ലോകകപ്പ് ഫൈനല്‍ കാരണം കളക്ഷന്‍ കുറഞ്ഞു,മൂന്നാം ദിവസം 'ഫാമിലി' നേടിയത്

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 20 നവം‌ബര്‍ 2023 (13:03 IST)
ജാനേമന്‍, ജയ ജയ ജയഹേ തുടങ്ങിയ ചിത്രങ്ങളുടെ വിജയങ്ങള്‍ക്ക് ശേഷം ബേസില്‍ ജോസഫും ചീയേഴ്സ് എന്റര്‍ടൈന്‍മെന്റ്സും ഒന്നിക്കുന്ന പുതിയ ചിത്രമാണ് ഫാമിലി. ജഗദീഷും മഞ്ജു പിള്ളയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.ബോക്സ് ഓഫീസ് കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത്.

മൂന്നാം ദിവസം 93 ലക്ഷം രൂപ സിനിമ നേടി. 'ഫാലിമി' മൂന്നാം ദിവസം കേരള ബോക്സില്‍ ഓഫീസ് കളക്ഷന്‍ 2.43 കോടി രൂപ നേടി. ഒന്നാം ദിവസം 55 ലക്ഷം രൂപയും രണ്ടാം ദിവസം 95 ലക്ഷം രൂപയും ചിത്രം നേടി.കഴിഞ്ഞ ദിവസത്തെ ലോകകപ്പ് ഫൈനല്‍ കാരണം, നേരിയ തോതില്‍ രണ്ടാം ദിവസത്തെ കണക്കുകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ കളക്ഷനുകളില്‍ ഇടിവ് രേഖപ്പെടുത്തി.നവാഗതനായ നിതിഷ് സഹദേവ് സംവിധാനം ചെയ്യുന്ന സിനിമയില്‍ അച്ഛനും മകനുമായി ബേസിലും ജഗദീഷും വേഷമിടുന്നു.നിതീഷ് സഹദേവും സാഞ്ചോ ജോസഫും ചേര്‍ന്നാണ് തിരക്കഥ.
എഡിറ്റര്‍ നിതിന്‍ രാജ് ആരോള്‍.ഡിഒപി ബബ്ലു അജു, സംഗീത സംവിധാനം വിഷ്ണു വിജയ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ പ്രശാന്ത് നാരായണനാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :