BIJU|
Last Modified ശനി, 14 ജൂലൈ 2018 (12:15 IST)
നസ്രിയ തിരിച്ചുവന്നിരിക്കുകയാണ്. അഞ്ജലി മേനോൻ സംവിധാനം ചെയ്ത 'കൂടെ' റിലീസായി. ഇനി സിനിമയിൽ സജീവമാകാൻ തന്നെയാണ് നസ്രിയയുടെ തീരുമാനം. എന്നാൽ സിനിമകൾ തെരഞ്ഞെടുക്കുന്നത് നല്ല തിരക്കഥകളും ടീമും നോക്കിയായിരിക്കുമെന്ന് മാത്രം.
എന്നാൽ ഒരു താരത്തോടൊപ്പം അഭിനയിക്കാനുള്ള അവസരം വന്നാൽ നസ്രിയ മറ്റൊന്നും നോക്കില്ല എന്നാണ് അറിയിച്ചിരിക്കുന്നത്. അത് മെഗാസ്റ്റാർ മമ്മൂട്ടിക്കൊപ്പമാണ്. മമ്മൂട്ടിക്കൊപ്പം അഭിനയിക്കാനാണ് ഏറെ ആഗ്രഹിക്കുന്നതെന്ന് നസ്രിയ വ്യക്തമാക്കി.
മുമ്പ് 'പ്രമാണി' എന്ന ചിത്രത്തിൽ മമ്മൂട്ടിക്കൊപ്പം നസ്രിയ അഭിനയിച്ചിട്ടുണ്ട്. അന്നുപക്ഷേ, നസ്രിയ ബാലതാരമായിരുന്നു. ആ ചിത്രത്തിൽ ഫഹദ് ഫാസിലും അഭിനയിച്ചിരുന്നു. ഇപ്പോൾ വർഷൾക്ക് ശേഷം തിരിച്ചെത്തുമ്പോഴും മമ്മൂക്കയ്ക്കൊപ്പം അഭിനയിക്കാനാണ് നസ്രിയ ആഗ്രഹിക്കുന്നത്.
അതേ സമയം, നസ്രിയയും ഫഹദും ഒന്നിക്കുന്ന ഒരു സിനിമ ഉടൻ സംഭവിക്കുമെന്ന സൂചനകളും ലഭിക്കുന്നുണ്ട്.