അപർണ|
Last Modified ശനി, 14 ജൂലൈ 2018 (09:18 IST)
മോഹന്‍ലാല്‍ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന നീരാളി ഇന്നലെയായിരുന്നു റിലീസിനെത്തിയത്. മോഹന്‍ലാലിന്റെ ഈ വര്‍ഷത്തെ ആദ്യ സിനിമയാണെന്ന പ്രത്യേകത കൂടി നീരാളിയ്ക്ക് ഉണ്ടായിരുന്നു. കാത്തിരുപ്പുകൾക്കൊടുവിൽ തിയേറ്ററിലെത്തിയ നീരാളിക്ക് പക്ഷേ സമ്മിശ്രപ്രതികരണമാണ് ലഭിക്കുന്നത്.
ഇന്ത്യയിലൊട്ടാകെ മുന്നൂറോളം തിയറ്ററുകളായിരുന്നു സിനിമയ്ക്ക് ലഭിച്ചിരുന്നത്. അതില്‍ 175 സ്‌ക്രീനുകളും കേരളത്തിലായിരുന്നു. അതുകൊണ്ട് തന്നെ കളക്ഷന്റെ കാര്യത്തിൽ മറ്റ് സിനിമകളെ എല്ലാം നീരാളി പൊട്ടിക്കും എന്നായിരുന്നു ആരാധകർ കരുതിയത്. എന്നല, സംഭവിച്ചത് മറിച്ചായിരുന്നു.
കൊച്ചി മൾട്ടിപ്ലക്സിൽ ഫസ്റ്റ് ഡേ 10 ലക്ഷമെങ്കിലും നേടാന്‍ കഴിയുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. ഫോറം കേരള പുറത്ത് റിപ്പോര്‍ട്ടുകളിലാണ് നീരാളിയ്ക്ക് ആദ്യദിനം കൊച്ചി മള്‍ട്ടിപ്ലെക്സില്‍ നിന്നും നേടാന്‍ കഴിഞ്ഞത് 6.57 ലക്ഷമാണ്.
20 ഷോ കളിച്ച
അബ്രഹാമിന്റെ സന്തതികൾ ആദ്യ ദിനം കൊച്ചി മൾട്ടിപ്ലക്സിൽ നിന്നും സ്വന്തമാക്കിയത് 7.46 ലക്ഷം രൂപയാണ്. തൊട്ടുപിന്നാലെ പ്രണവ് മോഹൻലാലിന്റെ ആദി ഉണ്ട്. 7.12 ലക്ഷമാണ് ആദി ആദ്യദിനം നേടിയത്. എന്നാൽ, അബ്രഹാമിനേക്കാളും ആദിയേക്കാളും ഷോ കളിച്ചത് നീരാളിയാണ്. 24 ഷോകൾ ഉണ്ടായിട്ടും 6.57 ലക്ഷമാണ് നീരാളിക്ക് നേടാൻ കഴിഞ്ഞുള്ളു.
അജോയ് വര്‍മ്മ എന്ന ബോളിവുഡ് സംവിധായകന്‍ ആദ്യമായി മലയാളത്തില്‍ സംവിധാനം ചെയ്യുന്ന സിനിമയാണ് നീരാളി. മോഹന്‍ലാലിനെ നായകനാക്കി ഒരുക്കിയ സിനിമയ്ക്ക് നവാഗതനായ സാജു തോമസാണ് തിരക്കഥ ഒരുക്കിരിക്കുന്നത്.