സിആര്‍ രവിചന്ദ്രന്‍|
Last Modified ബുധന്‍, 13 മാര്‍ച്ച് 2024 (15:43 IST)
നടക്കാന്‍ കഴിയുമെങ്കിലും ബിനു അടിമാലി കൊല്ലം സുധിയുടെ വീട്ടില്‍ പോയത് മോശം ഇമേജ് മാറ്റാന്‍ വേണ്ടി വീല്‍ചെയറിലാണെന്ന് ഗുരുതര ആരോപണം. ബിനു അടിമാലിയുടെ മുന്‍ മീഡിയ മാനേജരും ഫോട്ടോഗ്രാഫറുമായ ജിനീഷ് ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഒരു യൂട്യൂബ് ചാനലിലാണ് ജിനേഷ് കാര്യങ്ങള്‍ തുറന്നു പറഞ്ഞത്. തന്റെ ഫേസ്ബുക്ക് ഹാക്ക് ചെയ്‌തെന്ന് ആരോപിച്ച് ബിനു അടിമാലി തന്റെ ക്യാമറ തല്ലി തകര്‍ക്കുകയും ഭീഷണിപ്പെടുത്തുകയും മര്‍ദ്ദിക്കുകയും ചെയ്തിരുന്നു. ഈ സംഭവത്തില്‍ പോലീസ് ബിനു അടിമാലിയെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടെന്നും ജിനേഷ് പറഞ്ഞു. വാഹനാപകടത്തില്‍ മരണപ്പെട്ട കൊല്ലം സുധിയുടെ വീട്ടില്‍ അടിമാലി പോയത് തന്റെ ചീത്തപ്പേര് മാറ്റാന്‍ വേണ്ടിയായിരുന്നുവെന്ന് ജിനേഷ് ആരോപിക്കുന്നു.
ഇതോടെ തന്റെ ഇമേജ് മാറണമെന്നും അതിനുവേണ്ടിയുള്ള കാര്യങ്ങള്‍ നീ സോഷ്യല്‍ മീഡിയയില്‍ ചെയ്യണമെന്നും ബിനു അടിമാലി തനിക്ക് നിര്‍ദ്ദേശം നല്‍കി. അങ്ങനെയാണ് സുധിയുടെ വീട്ടില്‍ ചെന്നപ്പോള്‍ കാറില്‍ നിന്ന് ഇറങ്ങുന്നത് അടക്കമുള്ള വീഡിയോ ഷൂട്ട് ചെയ്ത് പോസ്റ്റ് ചെയ്തതെന്ന് ജിനേഷ് പറയുന്നു.