കെ ആര്‍ അനൂപ്|
Last Modified ചൊവ്വ, 8 ഓഗസ്റ്റ് 2023 (13:13 IST)
സിനിമ പ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന കിങ് ഓഫ് കൊത്തയുടെ പുതിയ അപ്‌ഡേറ്റ്. ടീസറിനും അടിപൊളി ഡാന്‍സ് നമ്പറിനും ശേഷം ട്രെയിലര്‍ നാളെ എത്തും.
പ്രശസ്ത എഡിറ്റര്‍ ലിവിംഗ്സ്റ്റണ്‍ ആന്റണി റൂബന്‍ ആണ് ട്രെയിലറിന് പിന്നില്‍.പുഷ്പ,ജവാന്‍ തുടങ്ങിയ സിനിമകളുടെ ഭാഗമായ അദ്ദേഹം പ്രധാനമായും തമിഴ്, തെലുങ്ക് ചിത്രങ്ങളിലാണ് വര്‍ക്ക് ചെയ്തിട്ടുള്ളത്.
500 ലധികം തിയേറ്റര്‍ സ്‌ക്രീനുകളില്‍ ചിത്രം റിലീസ് ചെയ്യുമെന്ന് റിപ്പോര്‍ട്ട്. അഭിലാഷ് ജോഷി സംവിധാനം ചെയ്ത ചിത്രം ഓണം റിലീസ് ആണ്.