പേരൻപിലെ മമ്മൂട്ടി; ‘അഭിമാനവും ഒപ്പം വിഷമവും തോന്നുന്നു’- സംവിധായകൻ സജിൻ ബാബു

മമ്മൂട്ടി ഉണ്ടായിരുന്നെങ്കിൽ കെട്ടിപ്പിടിച്ചൊരു ഉമ്മ കൊടുത്തേനെ...

അപർണ| Last Modified വ്യാഴം, 29 നവം‌ബര്‍ 2018 (12:23 IST)
റാം സംവിധാനം ചെയ്ത പേരൻപിലെ മമ്മൂട്ടിയെ കാണുമ്പോൾ ഒരേസമയം അഭിമാനവും വിഷമവും തോന്നുന്നുവെന്ന് സംവിധായകൻ സജിൻ ബാബു മനോരമ ഓൺലൈനോട്. അനേകം നല്ല മമ്മൂട്ടി ചിത്രങ്ങള്‍ നമുക്കുണ്ട്. പക്ഷേ കഴിഞ്ഞ കുറേ വര്‍ഷങ്ങളായി അദ്ദേഹത്തിന്റെ പ്രതിഭയെ ഉപയോഗപ്പെടുത്തിയ ചിത്രങ്ങള്‍ വന്നിട്ടേയില്ല മലയാളത്തിലെന്നാണ് സജിൻ പറയുന്നത്.

‘പത്തേമാരിയിലും മുന്നറിയിപ്പിലുമാണ് അടുത്തിടെയുള്ള ചിത്രങ്ങളിൽ കുറച്ചെങ്കിലും മമ്മൂട്ടിയെ ഉപയോഗപ്പെടുത്തിക്കണ്ടത്. അതിനും എത്രയോ മുകളിലാണ് റാം അദ്ദേഹത്തെ അവതരിപ്പിച്ചിരിക്കുന്നത്. ഇതോർക്കുമ്പോൾ അഭിമാനവും വിഷമവും തോന്നും. ഇതിന് ഒരു തമിഴ് സംവിധായകന്‍ വേണ്ടി വന്നു എന്നോര്‍ക്കുമ്പോഴാണ് സങ്കടം തോന്നുന്നത്‘.

‘ഒരു കണ്ട് കഴിഞ്ഞാൽ ആ കഥാപാത്രം നമ്മളെ അത്രയേറെ സ്വാധീനിക്കുകയാണെങ്കിൽ ആ നടനെ ഒന്ന് കാണാൻ നമുക്ക് തോന്നും. ഈ ചിത്രം കണ്ടിറങ്ങുമ്പോള്‍ നമ്മുടെ സ്വന്തം മമ്മൂട്ടിയോട് എനിക്കു തോന്നിയതും അതാണ്. അദ്ദേഹം അവിടെയുണ്ടായിരുന്നെങ്കില്‍ കെട്ടിപ്പിടിച്ചൊരു ഉമ്മ കൊടുത്തേനെ ഞാന്‍.‘- സജിൻ പറയുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :