നീരവ് മോദി ലണ്ടനിൽ അറസ്റ്റിൽ, കോടതി ഉത്തരവിട്ടാൽ നീരവ് മോദിയെ ഇന്ത്യക്ക് കൈമാറിയേക്കും

Last Modified ബുധന്‍, 20 മാര്‍ച്ച് 2019 (15:34 IST)
ഡൽഹി: പഞ്ചാബ് നാഷ്ണൽ ബാങ്കിൽ നിന്നും 13,000 കോടി തട്ടിപ്പ് നടത്തി രാജ്യം വിട്ട നീരവ് മോദി ലണ്ടനിൽ അറസ്റ്റിലായി. ഇന്നു തന്നെ നീരവ് മോദിയെ ലണ്ടനിലെ വെസ്റ്റ്മിനിസ്റ്റർ കോടതിയിൽ ഹാജരാക്കും. ഈ മാസം 25ന് കോടതിയിൽ ഹാജരാക്കാൻ ആവശ്യപ്പെട്ട് വെസ്റ്റ് മിനിസ്റ്റർ കോടതി നീരവ് മോദിക്കെതിരെ നേരത്തെ തന്നെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു.

എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റിന്റെ ആവശ്യം പരിഗണിച്ചാണ് വെസ്സ്റ്റ്മിന്നിസ്റ്റർ കോടതി നീരവ് മോദിക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. കോടതി ഉത്തരവിട്ടാൽ നീരവ് മോദിയെ യു കെ ഇന്ത്യക്ക് കൈമാറിയേക്കും. എന്നാൽ അറസ്റ്റിനെതിരെ അപ്പീൽ പോകാൻ നിലവിൽ നീരവ് മോദിക്ക് സാധിക്കും. നീരവ് മോദിയെ വീട്ടുകിട്ടുന്നതിനായി ഇന്ത്യ 2018ലാണ് ശ്രമങ്ങൾ ആരംഭിച്ചത്.

ലണ്ടനിൽ നീരവ് മോദി ആ‍ഡംബര ജീവിതമാണ് നയിക്കുന്നത് എന്ന വാർത്ത നേരത്തെ തന്നെ പുറത്തുവന്നിരുന്നു. ലക്ഷങ്ങൾ വിലമതിക്കുന്ന ജാകറ്റുമണിഞ്ഞ് നീരവ് മോദി തെരുവിലൂടെ സ്വതന്ത്രമായി നടക്കുന്ന ചിത്രം അന്താരാഷ്ട്ര മാധ്യമമായ ടെലഗ്രാഫ് പുറത്തുവിട്ടിരുന്നു.

ബ്രിട്ടനിൽ ജോലി ചെയ്യാനും പണമിടപാടുകൾ നടത്താനുമുള്ള നാഷണൽ ഇൻഷുറൻസ് നമ്പർ നീരവ് മോദി സ്വന്തമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ അഡംബര പാർപ്പിട സമുച്ഛയമായ സെന്റർ പോയന്റിലെ അപ്പാർട്ട്മെന്റിൽ നീരബ് മോദി താമസം ആരംഭിച്ചതായും സോഹോയിൽ പുതിയ രത്ന വ്യാപാര സ്ഥാപനം ആരംഭിച്ചതായും റ്പ്പോർട്ടുകൾ പുറത്തുവന്നിരുന്നു.


ഫോട്ടോ ക്രഡിറ്റ്സ്: ദ ടെലഗ്രാഫ്


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :