'പഴശ്ശിരാജയിൽ നിന്ന് ആദ്യം എന്നെ പറഞ്ഞയച്ചിരുന്നു': നായികയായ കഥ പറഞ്ഞ് കനിഹ

'ആദ്യം എന്നെ പറഞ്ഞയച്ചിരുന്നു': പഴശ്ശിരാജയിൽ നായികയായ കഥ പറഞ്ഞ് കനിഹ

Rijisha M.| Last Modified വ്യാഴം, 21 ജൂണ്‍ 2018 (10:08 IST)
കനിഹയുടെ സിനിമാ ജീവിതം മാറ്റിമറിച്ച ചിത്രമാണ് 'പഴശ്ശിരാജ'. ഈ ചിത്രത്തിൽ അഭിനയിച്ചതിന് ശേഷം നിരവധി ചിത്രങ്ങൾ മലയാളത്തിൽ കനിഹയെ തേടി എത്തിയിരുന്നു. എന്നാൽ ഇതിന് പിന്നിൽ ചില കഥകൾ നടിക്ക് പറയാനുണ്ട്. 'പഴശ്ശിരാജയിൽ നായികയായെത്തിയ എന്നെ ആദ്യം മടക്കിയയച്ചിരുന്നുവെന്നാണ് നടിയുടെ വെളിപ്പെടുത്തൽ. കഴിഞ്ഞ ദിവസം ഒരു ചാനൽ അഭിമുഖത്തിലായിരുന്നു കനിഹയുടെ ഈ വെളിപ്പെടുത്തൽ.

"മലയാള സിനിമയിൽ നായികയായി വിളിക്കുന്നു. കോടമ്പാക്കത്ത് ഓഫീസിൽ വരാനായിരുന്നു പറഞ്ഞത്. അവിടെ ചെന്നപ്പോൾ സാർ ഉണ്ട്, എന്നെ കണ്ടു. എന്നാൽ അദ്ദേഹം അധികം ഒന്നും പറഞ്ഞില്ല. സത്യത്തിൽ എനിക്ക് ഒന്നും തന്നെ അറിയില്ലായിരുന്നു. ഹരിഹരൻ സാർ ആരാണെന്നോ ഇത് ഇത്ര വലിയ ചരിത്ര പ്രാധാന്യമുള്ള ചിത്രമാണോ ഒന്നും തന്നെ. ഞാൻ ജീൻസും ടീഷർട്ടുമായിരുന്നു ധരിച്ചിരുന്നത്.

എന്നെ കണ്ടതിന് ശേഷം ഒരു ഓൾ ദി ബെസ്‌റ്റ് മാത്രമാണ് ഹരിഹരൻ സാർ പറഞ്ഞത്. പിന്നീട് പൊയ്‌ക്കോളാൻ പറഞ്ഞു. സത്യം പറഞ്ഞാൽ ഇഷ്‌ടപ്പെടാതെ പറഞ്ഞുവിട്ടപോലെ. എനിക്കാണെങ്കിൽ റിജക്‌ട് ചെയ്യുക എന്നത് ഇഷ്‌ടമല്ലാത്തൊരു കാര്യമാണ്.
എന്റെ നൂറുശതമാനം നൽകിയതിന് ശേഷം അത് ഇഷ്‌ടപ്പെട്ടില്ലെങ്കിൽ റിജക്‌ട് ചെയ്യുന്നത് ഓകെയാണ്. വീട്ടിൽ ചെന്ന ശേഷം ഞാൻ വീണ്ടും സാറിനെ വിളിച്ചു. സാർ എന്ത് കഥാപാത്രമാണ് നിങ്ങൾ വിചാരിക്കുന്നതെന്ന് പറയാമോ എന്ന് ചോദിച്ചു. അപ്പോഴാണ് പഴശിരാജ സിനിമയെക്കുറിച്ചും ആ കഥാപാത്രത്തെക്കുറിച്ചും പറയുന്നത്.

ആ സമയം ഞാൻ തമിഴിൽ അജിത്തിനൊപ്പം ഒരു ചിത്രം ചെയ്യുകയായിരുന്നു, വരളാരു. അതിൽ ഒരു പാട്ട് സീനിൽ ഞാൻ രാഞ്ജിയുടെ വേഷം ധരിക്കുന്നുണ്ട്. ആ ഭാഗം ഞാൻ സാറിന് മെയിൽ ചെയ്‌തു. അത് സാറിന് ഇഷ്‌ടപ്പെടുകയും ശേഷം ചെറിയൊരു സ്‌ക്രീൻ ടെസ്‌റ്റ് നടത്തി എന്ന ചിത്രത്തിലേക്ക് നായികയായി എടുക്കുകയുമായിരുന്നു.

തമിഴിൽ ആ സമയത്ത് അജിത്തിനൊപ്പം വരളാരു എന്നൊരു സിനിമ ചെയ്തിരുന്നു. അതിലൊരു ഗാനത്തിൽ രാഞ്ജിയുടെ വേഷം അണിഞ്ഞാണ് അഭിനയിച്ചത്. ആ വിഡിയോ സാറിന് മെയ്‌‌ൽ ചെയ്തു. ദയവ് ചെയ്ത് ഇതൊന്നുകാണാമോ എന്ന് ചോദിച്ചു. അതുകണ്ടതോടെ അദ്ദേഹത്തിന്റെ മനസ്സ് മാറി. മൂന്നുദിവസത്തിന് ശേഷം ഓഫീസിൽ വന്ന് കോസ്റ്റ്യൂമിൽ കണ്ടുനോക്കാം എന്നു പറഞ്ഞു. അങ്ങനെ അവിടെവെച്ച് കോസ്റ്റ്യൂം തരുകയും അതിലെ ഒരു ഡയലോഗ് പറഞ്ഞുനോക്കാൻ ആവശ്യപ്പെടുകയും ചെയ്തു. ഒരു ചെറിയ സ്ക്രീൻ ടെസ്റ്റ് ആയിരുന്നു. അതിൽ അദ്ദേഹം സംതൃപ്തനായതോടെ അവിടെ വെച്ച് തന്നെ പഴശിരാജയുടെ കരാറിൽ ഒപ്പിട്ടു".–പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :