'അവരുടെ വീട്ടിലെ പെണ്ണുങ്ങള്‍ക്ക് ഉള്ളതല്ലേ എനിക്കും ഉള്ളൂ'; ശരീരത്തെ കുറിച്ച് മോശം കമന്റുകള്‍ ഇടുന്നവര്‍ക്ക് കനിഹയുടെ മറുപടി

മോശം കമന്റുകള്‍ നേരത്തെ ഡിലീറ്റ് ചെയ്യുമായിരുന്നു. പിന്നെ തൊലിക്ക് കട്ടി വച്ചു

രേണുക വേണു| Last Modified ചൊവ്വ, 13 ഫെബ്രുവരി 2024 (16:27 IST)

മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി, ജയറാം എന്നിങ്ങനെ മലയാളത്തിലെ എല്ലാ സൂപ്പര്‍താരങ്ങളുടെയും നായികയായി അഭിനയിച്ചിട്ടുള്ള നടിയാണ് കനിഹ. സോഷ്യല്‍ മീഡിയയിലും താരം സജീവ സാന്നിധ്യമാണ്. തന്റെ ചിത്രങ്ങളും വിശേഷങ്ങളും കനിഹ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെയ്ക്കാറുണ്ട്. ഗ്ലാമറസ് ചിത്രങ്ങള്‍ അടക്കം താരം പലപ്പോഴായി പോസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാല്‍ ചില ചിത്രങ്ങള്‍ക്ക് താഴെ വളരെ മോശം കമന്റുകളാണ് താരത്തെ തേടിയെത്താറുള്ളത്. തന്റെ ശരീരത്തെ കുറിച്ച് മോശമായി കമന്റിടുന്നവരോട് കനിഹ ശക്തമായി പ്രതികരിക്കുകയാണ്. മോശം കമന്റുകള്‍ ഇടുന്ന ആളുകളുടെ വീട്ടിലെ പെണ്ണുങ്ങള്‍ക്ക് ഉള്ളത് തന്നെയല്ലേ തനിക്കും ഉള്ളൂ എന്നാണ് കനിഹയുടെ ചോദ്യം.

മോശം കമന്റുകള്‍ നേരത്തെ ഡിലീറ്റ് ചെയ്യുമായിരുന്നു. പിന്നെ തൊലിക്ക് കട്ടി വച്ചു. ഒരു ഘട്ടം കഴിഞ്ഞതോടെ എന്നെ ബാധിക്കാതായി. ആരോ ഏതോ ഐഡിയില്‍ ഒളിച്ചിരുന്ന ഇടുന്ന കമന്റിന് ഞാനൊരു മറുപടി നല്‍കി എന്തിനാണ് അവരെ വളര്‍ത്തുന്നത്. കൂടുതലും വൃത്തികെട്ട കമന്റുകളാണ്. ശരീരഭാഗങ്ങളെക്കുറിച്ച് സംസാരിക്കുന്നതാണ്. ഞാന്‍ അതിനെയെല്ലാം അവഗണിക്കാന്‍ തീരുമാനിക്കുകയായിരുന്നു. തുടക്കത്തില്‍ വല്ലാതെ വേദനിച്ചിരുന്നു. എന്തിനാണ് ആളുകള്‍ ഇങ്ങനെ പറയുന്നത് എന്ന് ചിന്തിച്ചിരുന്നുവെന്നു. അവരുടെ വീട്ടിലെ പെണ്ണുങ്ങള്‍ക്കുള്ളതല്ല തനിക്കുമുള്ളൂ എന്നും കനിഹ പറയുന്നു.

1982 ജൂലൈ മൂന്നിനാണ് കനിഹയുടെ ജനനം. പ്രായം നാല്‍പ്പത് കഴിഞ്ഞെങ്കിലും ലുക്കില്‍ ഇന്നും ആരാധകരെ ഞെട്ടിക്കുന്ന താരം കൂടിയാണ് കനിഹ.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :