'പാപ്പന്‍' റിലീസായി ഒരു വര്‍ഷം, രണ്ടാം ഭാഗം എപ്പോള്‍ ?

കെ ആര്‍ അനൂപ്| Last Modified ശനി, 29 ജൂലൈ 2023 (17:19 IST)
സുരേഷ് ഗോപിയുടെ കരിയറില്‍ വലിയ വിജയമായി മാറിയ ചിത്രമാണ് പാപ്പന്‍. ജോഷി സംവിധാനം ചെയ്ത സിനിമ 50 കോടി ക്ലബ്ബില്‍ എത്തിയിരുന്നു.ജൂലൈ 29ന് പ്രദര്‍ശനത്തിനെത്തിയ സിനിമയ്ക്ക് ഇന്നേക്ക് ഒരു വയസ്സ്.
പാപ്പന്റെ ഒടിടി അവകാശം നേരത്തെ തന്നെ സീ 5 സ്വന്തമാക്കിയിരുന്നു. സെപ്റ്റംബര്‍ ഏഴിനാണ് ഒടിടി റിലീസായത്.
പ്രദര്‍ശനത്തിനെത്തി 10 ദിവസങ്ങള്‍ കൊണ്ട് 30. 43 കോടിയാണ് സിനിമ സ്വന്തമാക്കിയത്.17.85 കോടിയാണ് കേരളത്തിന് മാത്രം ഒരാഴ്ച കൊണ്ട് ചിത്രം നേടിയത്.ആദ്യ ദിനം 3.16 കോടിയും 2, 3 ദിവസങ്ങളില്‍ യഥാക്രമം 3.87,4.53 കളക്ഷന്‍ ചിത്രം സ്വന്തമാക്കി.

'പാപ്പന്‍' വിജയത്തിന് ശേഷം ജോഷി അടുത്തതായി ജോജു ജോര്‍ജിനൊപ്പം 'ആന്റണി' ചിത്രത്തിന്റെ തിരക്കിലാണ്. ജോജു ജോര്‍ജ്ജ്, നൈല ഉഷ, ചെമ്പന്‍ വിനോദ് ജോസ്, വിജയരാഘവന്‍, കല്യാണി പ്രിയദര്‍ശന്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :