സിനിമ കണ്ടിറങ്ങുന്നവരെല്ലാം ചീത്ത വിളിക്കുന്നു! അത്രയ്ക്ക് മോശമോ കങ്കുവ? വെറുപ്പിച്ചെന്ന് പ്രേക്ഷകർ

നിഹാരിക കെ എസ്| Last Modified വ്യാഴം, 14 നവം‌ബര്‍ 2024 (15:30 IST)
വമ്പൻ ഹൈപ്പ് ആണ് കങ്കുവയ്ക്ക് വിനയായിരിക്കുന്നത്. മുന്നൂറ് - മുന്നൂറ്റിയന്‍പത് കോടി രൂപ ബഡ്ജറ്റില്‍ ഒരുങ്ങിയ ചിത്രം കെഇ ജ്ഞാനവേല്‍ രാജ ആണ് നിർമിച്ചത്. സൂര്യയെ നായകനാക്കി ശിവ സംവിധാനം ചെയ്ത ചിത്രത്തിനായി നടത്തിയ പ്രൊമോഷനുകളിൽ സൂര്യ അമിത ആത്മവിശ്വാസം പ്രകടിപ്പിച്ചു. ചിത്രം ആയിരം കോടി ക്ലബ്ബിലെത്തും എന്നുറപ്പിച്ചവരാണ് പ്രേക്ഷകര്‍. എന്നാല്‍ എല്ലാം പ്രതീക്ഷയ്ക്ക് വിപരീതമാണ്.

സിനിമയുടെ ആദ്യ റിവ്യു വരുമ്പോള്‍ തമിഴ്‌നാട്ടില്‍ നിന്നും സമ്മിശ്ര പ്രതികരണങ്ങൾ ലഭിക്കുന്നുണ്ട്. സിനിമ ഗംഭീരം, ഉടനെ നൂറ് കോടി ക്ലബ്ബ് കടക്കും എന്നാണ് തമിഴ് ആരാധകർ പറയുന്നത്. എന്നാല്‍ കേരളത്തിലേക്ക് എത്തുമ്പോള്‍ പ്രേക്ഷക പ്രതികരണം മഹാ മോശമാണ്. ഇതുപോലൊരു മോശം സിനിമ ഇല്ല എന്ന് ഒറ്റവാക്കില്‍ പറഞ്ഞ് അവസാനിപ്പിക്കുകയാണ് ചിലര്‍. സിനിമ കണ്ടിറങ്ങുന്നവരെല്ലാം ശിവയെ തെറി വിളിക്കുകയാണ്.

സൂര്യയ്ക്ക് ഇതെന്തു പറ്റി, ഒട്ടും ചിന്തിക്കാതെയാണോ സിനിമകള്‍ തിരഞ്ഞെടുക്കുന്നത് എന്ന രീതിയിലുള്ള വിമര്‍ശനങ്ങളും ഉയരുന്നു. പ്രകടനങ്ങള്‍ അല്ലാതെ മികച്ച പെര്‍ഫോമന്‍സ് എന്ന് പറയാന്‍ സിനിമയില്‍ ഒന്നുമില്ല എന്നാണ് പ്രേക്ഷകാഭിപ്രായം. ഓവര്‍ ആക്ടിങ് കൊണ്ട് സൂര്യ തകര്‍ക്കുമ്പോള്‍, അതിനോട് മത്സരിച്ച് അഭിനയിച്ച് അതിലും ഓവറാക്കുകയാണ് നായിക. വില്ലന്റെ സൗന്ദര്യ പ്രദര്‍ശനം മാത്രമാണത്രെ. അഭിനയത്തെ കുറിച്ചുള്ള അഭിപ്രായങ്ങള്‍ അങ്ങനെ പോകുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :