ഡി ഏയ്ജിങ് സാങ്കേതിക വിദ്യ ഉപയോഗിച്ചത് 'ഇന്ത്യന്‍ 2'ല്‍ മാത്രമല്ല, നിങ്ങള്‍ ഈ സിനിമകള്‍ കണ്ടിട്ടുണ്ടോ ?

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 24 ജൂലൈ 2023 (13:14 IST)
കമല്‍ഹാസന്റെ 'ഇന്ത്യന്‍ 2' അവസാനഘട്ട ജോലികള്‍ പുരോഗമിക്കുകയാണ്. ഡി ഏയ്ജിങ് സാങ്കേതിക വിദ്യ ഉപയോഗിച്ച് കമലിനെ 30 വയസ്സുള്ള ആളാക്കി മാറ്റിയാണ് സ്‌ക്രീനില്‍ എത്തിക്കുക. താരങ്ങളെ അവരുടെ ചെറുപ്പകാലത്തിലുള്ള അതേ ലുക്കിലും ഗെറ്റപ്പിലും മാറ്റുക എന്നതാണ് ഡി എയ്ജിങ്ങിലൂടെ ചെയ്യുന്നത്. ഈ സാങ്കേതികവിദ്യ ഉപയോഗിക്കുന്നത് ഇതാദ്യമല്ല.


കമലിന്റെ ഒടുവില്‍ പുറത്തിറങ്ങിയ വിക്രമില്‍ ഈ സാങ്കേതികവിദ്യ ഉപയോഗിച്ചെങ്കിലും പിന്നീട് വേണ്ടെന്ന് വയ്ക്കുകയായിരുന്നു. സമയം കൂടുതലും അതിനായി വേണ്ടിവരുന്ന ചെലവും കണക്കിലെടുത്താണ് നിര്‍മാതാക്കള്‍ പിന്മാറിയത്. സിനിമയ്ക്കായി തയ്യാറാക്കിയ രംഗങ്ങള്‍ പുറത്തുവിടമെന്ന് സംവിധായകന്‍ ലോകേഷ് കനകരാജ് നേരത്തെ പറഞ്ഞിരുന്നു.ഡി ഏയ്ജിങ് സാങ്കേതിക വിദ്യ ഉപയോഗിച്ച മറ്റ് ഇന്ത്യന്‍ സിനിമകള്‍ ഏതൊക്കെയെന്ന് നോക്കാം.



ധോണി: ദി അണ്‍ടോള്‍ഡ് സ്റ്റോറി,ഫാന്‍,ലാല്‍ സിംഗ് ഛദ്ദ തുടങ്ങിയ സിനിമകളിലും ഈ സാങ്കേതികവിദ്യ ഉപയോഗിച്ചിട്ടുണ്ട്. ധോണി സിനിമയില്‍ സുശാന്ത് സിംഗിന്റെ ബാല്യകാലം ഇത്തരത്തിലാണ് ചിത്രീകരിച്ചത്.








ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :