മമ്മൂട്ടിയുടെ 'കാതല്‍' 11 ദിവസം കൊണ്ട് നേടിയത് എത്ര? കളക്ഷന്‍ റിപ്പോര്‍ട്ട്

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 4 ഡിസം‌ബര്‍ 2023 (17:16 IST)
മമ്മൂട്ടിയുടെ കാതല്‍ സിനിമ പ്രദര്‍ശനം തുടരുകയാണ്. മികച്ച അഭിപ്രായത്തിന് ഒപ്പം നല്ല കളക്ഷനും സ്വന്തമാക്കി. നവംബര്‍ 23നാണ് ജിയോ ബേബി സംവിധാനം ചെയ്ത ചിത്രം പ്രദര്‍ശനത്തിന് എത്തിയത്. വലിയ ബഹളങ്ങള്‍ ഇല്ലാതെ എത്തിയ ചിത്രം ഭേദപ്പെട്ട ഓപ്പണിങ് സ്വന്തമാക്കിയിരുന്നു.11 ദിവസം കൊണ്ട് കേരളത്തില്‍നിന്ന് നേടിയ കളക്ഷനും ഷെയറും സംബന്ധിച്ച വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.

9.10 കോടിയാണ് 11 ദിവസം കൊണ്ട് ചിത്രം കേരളത്തില്‍ നിന്ന് നേടിയത്.നേടിയ ഷെയര്‍ 4 കോടിയില്‍ കൂടുതലുമാണ്.മലയാളത്തില്‍ നിന്നുള്ള ഈ വര്‍ഷത്തെ റിലീസുകളില്‍ 4 കോടിയിലധികം ഷെയര്‍ നേടുന്ന എട്ടാമത്തെ സിനിമയായിരിക്കുകയാണ് കാതല്‍.

നവംബര്‍ 23നാണ് കാതല്‍ ദ കോര്‍ പ്രദര്‍ശനത്തിന് എത്തിയത്.ജ്യോതിക ആണ് നായിക.ആദര്‍ശ് സുകുമാരന്‍, പോള്‍സണ്‍ സ്‌കറിയ എന്നിവര്‍ ചേര്‍ന്ന് തിരക്കഥയൊരുക്കിയ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ജിയോ ബേബിയാണ്. മമ്മൂട്ടി കമ്പനിയാണ് നിര്‍മ്മാണം.









ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :