അനുബന്ധ വാര്‍ത്തകള്‍
- സിനിമയിലും ജീവിതത്തിലും ഈ കോംബോ ഹിറ്റ് ! സുഹൃത്ത് അഭിലാഷ് പിള്ളയ്ക്ക് പിറന്നാളാശംസകളുമായി സംഗീതസംവിധായകന് രഞ്ജിന് രാജ്
- നിവിന്‍ പോളി പറഞ്ഞത് വിശ്വസിക്കില്ല ! ചിരിയും പ്രണയവും ചേര്‍ത്ത് 'ഏഴു കടല്‍ ഏഴു മലൈ', ടീസര്‍
- വിവാഹ ജീവിതത്തിലേക്ക് ഷൈന്‍ ടോം ചാക്കോ, പ്രണയിനിയില്‍ നിന്ന് ജീവിതപങ്കാളിയിലേക്ക് തനൂജ
- 'സൂര്യ 43' അപ്ഡേറ്റ്, ആദ്യഗാനം റെഡി, സംഗീതസംവിധായകനായി ജി.വി പ്രകാശിന്റെ നൂറാമത്തെ ചിത്രം
- വാര്‍ത്തകളില്‍ നിറഞ്ഞ് അദിതിയും സിദ്ധാര്‍ത്ഥും, കാര്യം നിസ്സാരം !
70.83 കോടി വില വരുന്ന ആഡംബര ബംഗ്ലാവ് സ്വന്തമാക്കി നടന്‍ ജോണ്‍ എബ്രഹാം
ബോളിവുഡ് താരങ്ങളുടെ സിനിമകള്‍ എന്നപോലെ അവരുടെ ജീവിതത്തിലെ കാര്യങ്ങളും അറിയുവാന്‍ ആരാധകര്‍ക്ക് ഇഷ്ടമാണ്. നടന്‍ ജോണ്‍ എബ്രഹാം മുംബൈയിലെ ഖാര്‍ ഏരിയയില്‍ ആഡംബര ബംഗ്ലാവ് സ്വന്തമാക്കിയതും വാര്‍ത്തകളില്‍ നിറഞ്ഞു.5,416 ചതുരശ്ര അടിയുള്ള ഈ ആഡംബര ബംഗ്ലാവിന്റെ വില 70.83 കോടി രൂപ വരും.
അമേരിക്കയില്‍ താമസിക്കുന്ന പ്രവീണ്‍ നത്തലാല്‍ ഷായുടെയും കുടുംബത്തിന്റെയും ഉടമസ്ഥതയിലുള്ള 372 നിര്‍മല്‍ ഭവന്‍ എന്ന ആഡംബര ബംഗ്ലാവ് ഇനി ജോണ്‍ എബ്രഹാമിന് സ്വന്തം. വില്‍പ്പന കരാറില്‍ നടന്‍ ഡിസംബര്‍ 27ന് ഒപ്പിട്ടു എന്നാണ് വിവരം. സ്റ്റാമ്പ് ഡ്യൂട്ടിക്കായി മാത്രം 4.24 കോടി രൂപ നല്‍കുകയും ചെയ്തു.
മുംബൈയിലെ തന്നെ ഏറ്റവും തിരക്കേറിയ ലിങ്കിംഗ് റോഡിലാണ് നടന്റെ പുതിയ ബംഗ്ലാവ്.മുബൈയിലെ എഡ്യൂ ഹബ്ബ് എന്ന നിലയിലും പ്രശസ്തമാണ് ഇവിടം.ALSO READ: ഇഡ്ഡലി/ദോശ രാവിലെ എത്രയെണ്ണം കഴിക്കാം?